നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​യി​ൽ കാ​റി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു
Sunday, April 18, 2021 2:25 AM IST
കൊ​ട്ടാ​ര​ക്ക​ര: റോ​ഡ​രു​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​യി​ൽ കാ​റി​ടി​ച്ച് കാ​ർ ഡ്രൈ​വ​ർ മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ മു​ഴ​ങ്ങോ​ടി പാ​പ്പാ​ളി​ത്ത​റ​യി​ൽ കോ​യ​ക്കു​ട്ടി​യു​ടെ മ​ക​ൻ അ​ബ്ദു​ൾ സ​ലാം (59) ആ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന പു​തി​യ​കാ​വ് സ്വ​ദേ​ശി​നി​ക​ളാ​യ അ​ന​ഘ (40), ര​ഞ്ജി​നി (40) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​പു​ത്തൂ​ർ ക​ല്ലും​മൂ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തു നി​ന്നും വ​ന്ന കാ​ർ ക​ല്ലും​മൂ​ടു​ജം​ഗ്ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ അ​ബ്ദു​ൾ സ​ലാം സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര ന​വോ​ദ​യ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന അ​ന​ഘ​യു​ടെ മ​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി സ്കൂ​ളി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു കാ​ർ യാ​ത്രി​ക​രാ​യി​രു​ന്ന സ്ത്രീ​ക​ൾ. അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ഹി​ദാ​യ​ത്ത്. മ​ക്ക​ൾ: അ​ബ്ദു​ൾ സ​ലീം, സെ​ലീ​ന. മ​രു​മ​ക​ൻ: റി​യാ​സ്.