നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ്യാ​പാ​രി​ക​ള്‍​ക്കു​മേ​ല്‍ മാ​ത്രം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം
Saturday, April 17, 2021 11:28 PM IST
കൊ​ല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും ഹോ​ട്ട​ലി​ന്‍റെ പാ​ഴ്‌​സ​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും വ്യാ​പാ​രി​ക​ള്‍ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ങ്കി​ലും അ​തി​ന്‍റെ മ​റ​വി​ല്‍ ഉ​ദ്യോ​ഗ​സ്ഥ തേ​ര്‍​വാ​ഴ്ച അ​നു​വ​ദി​ക്കി​ല്ലെ​ന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.

റ​മ​ളാ​ന്‍ മാ​സ​ക്കാ​ല​ത്ത് ഒ​ട്ടു​മി​ക്ക ഹോ​ട്ട​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ വൈ​കുന്നേരം ആറു മു​ത​ല്‍ പു​ല​ര്‍​ച്ചെ നാല് വ​രെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. റം​സാ​ന്‍ വ്ര​തം അ​നു​ഷ്ഠി​ക്കു​ന്ന വി​ശ്വാ​സി​ക​ള്‍​ക്ക് ഒന്പതിന് ക​ട​യ​ട​പ്പി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ്യാ​പാ​രി​ക​ള്‍​ക്ക് മേ​ല്‍ മാ​ത്രം അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​തെ​ന്ന് ​സ​മി​തി സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​ന​സീ​ര്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ജാം​ബ​ഷി എ​ന്നി​വ​ര്‍ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

സാന്പത്തിക ബാധ്യത പെ​രു​കി​യ വ്യാ​പാ​രി​ക​ളേ​യും വ്യാ​പാ​രി​ക​ള്‍ പ​ര​സ്പ​രം സ​ഹാ​യി​ച്ച് തു​റ​ന്നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ട് ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്കും ആ​ത്മ​ഹ​ത്യ​ക്കും മാ​ത്ര​മേ ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്നും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ച് കൂ​ട്ടം​കൂ​ടു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്നും മെ​യ് രണ്ടിന് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം.​ന​സീ​ര്‍, നി​ജാം​ബ​ഷി എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.