കോ​വി​ഡ് പ്ര​തി​രോ​ധം; ഇ​നി താ​ക്കീ​തി​ല്ല, ന​ട​പ​ടി: ജി​ല്ലാ ക​ള​ക്ട​ര്‍
Saturday, April 17, 2021 10:52 PM IST
കൊല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്ക് ഇ​നി താ​ക്കീ​തി​ല്ലെ​ന്നും നി​യ​മ ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍. സി​റ്റി പോ​ലി​സ് ക​മ്മീ​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​നൊ​പ്പം ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച ക​ളക്ട​ര്‍ പ​ല​യി​ട​ത്തും മാ​ന​ദ​ണ്ഡ ലം​ഘ​നം ക​ണ്ട​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍​ക്ക് തീ​രു​മാ​ന​മെ​ടു​ത്ത​ത്. മു​ഖാ​വ​ര​ണം വ​യ്ക്കു​ന്ന​തി​ലെ വി​മു​ഖ​ത​യും ഉ​പ​യോ​ഗ രീ​തി​യി​ലെ പാ​ക​പ്പി​ഴ​യും അം​ഗീ​ക​രി​ക്കി​ല്ല. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​തി​ലും കൃ​ത്യ​ത ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗ​ത്തി​ലും അ​ലം​ഭാ​വം അ​രു​ത്.

ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യം അ​നു​വ​ദി​ക്കി​ല്ല. പ​രി​ശോ​ധ​ന​യ്ക്കാ​യി വി​വി​ധ സ്‌​ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന നി​ര​ക്കും ഉ​യ​ര്‍​ത്തി. കൂ​ടു​ത​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങു​ന്നു​മു​ണ്ട്. വാ​ക്‌​സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ടെ​സ്റ്റു​ക​ള്‍ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ന​ട​ത്താ​നാ​യി. പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​മ്പൂ​ര്‍​ണ സ​ഹ​ക​ര​ണ​മാ​ണ് ഈ ​ഘ​ട്ട​ത്തി​ല്‍ പ്ര​ധാ​നം - ക​ളക്ട​ര്‍ ഓ​ര്‍​മി​പ്പി​ച്ചു.
കൊ​ല്ലം മാ​ര്‍​ക്ക​റ്റ്, മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, മാ​ളു​ക​ള്‍, പൊ​തു ഇ​ട​ങ്ങ​ള്‍, ആ​ള്‍​ക്കൂ​ട്ട സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് സ​ന്ദ​ര്‍​ശി​ച്ച​ത്.

എസി​പി​മാ​രാ​യ എ​സ്.​വൈ. സു​രേ​ഷ്, ടി.​ബി. വി​ജ​യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ 121 സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന്‍ വ്യ​ക്ത​മാ​ക്കി.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​ക ര​ജി​സ്റ്റ​ര്‍, സാ​നി​റ്റൈ​സ​ര്‍, തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യും ന​ട​ത്തി. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കും താ​ക്കീ​തും ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ല്‍​കി. വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.