സാ​മൂ​ഹി​ക അ​ക​ലം ഇ​പ്പോ​ഴും അ​ക​ലെ! പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ടാ​ർ​ജ​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി
Saturday, April 17, 2021 10:52 PM IST
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ‌ ജി​ല്ല​യി​ൽ ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല. പോ​ലീ​സ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ ടാ​ർ​ജ​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ടാ​ർ‌​ജ​റ്റ് തി​ക​യു​ന്പോ​ൾ ടീ​മു​ക​ൾ‌ സ്ഥ​ലം​വി​ടു​ക​യാ​ണ് പ​തി​വ്.

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​രെ​യും കൂ​ടു​ത​ൽ പി​ടി​കൂ​ടാ​നാ​ണ് പോ​ലീ​സി​ന് ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശം. മാ​സ്ക് വേ​ണ്ട​വി​ധം ധ​രി​ക്കാ​ത്ത​വ​രെ​യും പി​ടി​കൂ​ട​ണം. എ​ല്ലാ​വ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്ക​ണം. അ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​ണെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

ഓ​രോ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും എ​സ്ഐ, ഗ്രേ​ഡ് എ​സ്ഐ അ​ട​ക്ക​മു​ള്ള​വ​ർ ചേ​ർ​ന്നു​ള്ള ടീ​മാ​യി​രി​ക്ക​ണം പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​രെ​യും 100 പേ​രെ​യെ​ങ്കി​ലും പി​ഴ ഒ​ടു​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. പി​ഴ ഒ​ടു​ക്കാ​ത്ത സം​ഭ​വ​ങ്ങ​ൾ ഉ​ണ്ട​ങ്കി​ൽ ക്രൈം ​കേ​സ് എ​ടു​ക്ക​ണം. താ​ക്കീ​ത് ന​ൽ​കു​ന്ന രീ​തി ഇ​നി വേ​ണ്ടാ​യെ​ന്നാ​ണ് പോ​ലീ​സി​ന് ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ ത​വ​ണ ഏ​ർ​പ്പെ​ടു​ത്തി​യ​ത് പോ​ലെ​യാ​യി​രി​ക്ക​ണം പ​രി​ശോ​ധ​ന​ക​ൾ. ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ലും ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചാ​യി​രി​ക്ക​ണം വാ​ഹ​ന​ങ്ങ​ളെ​യും ആ​ൾ​ക്കാ​രെ​യും പ​രി​ശോ​ധി​ക്കേ​ണ്ട​ത്. പ​രി​ശോ​ധ​ന​യു​ടെ​യും പി​ഴ ഈ​ടാ​ക്കു​ന്ന​തി​ന്‍റെ​യും ഡേ​റ്റാ കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കു​ക​യും വേ​ണം.

എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​യും മൂ​ന്നി​ലൊ​ന്ന് പോ​ലീ​സു​കാ​ർ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലാ​യി​രി​ക്ക​ണം. ക​ഴി​ഞ്ഞ​വ​ർ​ഷം പാ​റാ​വു​കാ​രെ​യും ജി​ഡി ചാ​ർ​ജി​നെ​യും ഒ​ഴി​വാ​ക്കി ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു. ഇ​ത്ത​വ​ണ ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് നീ​ക്കം.

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ർ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യാ​ലും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ഇ​വ​ർ ആ​രു​മാ​യും സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തും പോ​ലീ​സി​ന്‍റെ ചു​മ​ത​ല​യാ​ണ്. ലം​ഘ​ടി​ക്കു​ന്ന​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കാ​നും കേ​സെ​ടു​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഓ​ട്ടോ​റി​ക്ഷ, ബ​സ്, കാ​ർ എ​ന്നി​വ​യി​ലും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കും. യാ​ത്ര​ചെ​യ്യു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്കു​ന്നു​വെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​വെ​ന്നും ഉ​റ​പ്പ് വ​രു​ത്ത​ണം. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം ന​ഗ​ര​ത്തി​ല​ട​ക്കം കെ​എ​സ്ആ​ർ‌​ടി​സി ബ​സു​ക​ളും സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യ​ത് യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ചാ​ണ്. നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി സ​മാ​ന്ത​ര വാ​ഹ​ന​ങ്ങ​ളും ഓ​ടു​ന്നു​ണ്ട്. പോ​ലീ​സി​ന്‍റെ​യോ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ്മാ​രു​ടെ​യോ പ​രി​ശോ​ധ​ന​ക​ൾ എ​ങ്ങും ന​ട​ന്നു​ക​ണ്ടി​ല്ല.

മാ​ർ​ക്ക​റ്റു​ക​ളി​ലും ഹാ​ർ​ബ​റു​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മ​ട​ക്കം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ആ​ൾ​ക്കാ​രെ​ത്തു​ന്നു​ണ്ട്. ബി​വ​റേ​ജ് കൗ​ണ്ട​റു​ക​ളി​ലും വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​ൻ എ​ത്തു​ന്നി​ട​ങ്ങ​ളി​ൽ പോ​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. പ​രി​ശോ​ധ​ന​ക​ളും ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും റ​വ​ന്യൂ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. എ​ല്ലാ​യി​ത്തും പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പി​ന്‍റെ ഭാ​ഗ​മാ​യി മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റും ന​ട​ത്തു​ന്നു​ണ്ട്.

കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക്ക​ര​ണ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​ർ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. രാ​വി​ലെ 10.30ന് ​ആ​ർ​പി മാ​ളി​ൽ നി​ന്ന് തു​ട​ങ്ങി ചാ​മ​ക്ക​ട, പാ​യി​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രു​ടെ എ​ണ്ണം 500-ൽ ​താ​ഴെ​യാ​ണ്. ഇ​ത് വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ‌ പ​ഴു​തു​ക​ൾ അ​ട​ച്ചു​ള്ള ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തേ​ണ്ട​ത്.