അ​ഞ്ച​ലി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച് പോ​ലീ​സ്
Saturday, April 17, 2021 10:52 PM IST
അ​ഞ്ച​ല്‍ : കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഞ്ച​ലി​ല്‍ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു ഇ​ട​ങ്ങ​ള്‍, ടാ​ക്സി, ബ​സ് സ്റ്റാ​ന്‍റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ്‌ ച​ട്ടം പാ​ലി​ക്കു​ന്നു​ണ്ടോ, സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് സാ​നി​ട്ട​യി​സ​ര്‍ ന​ല്‍​കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ച്ചു.

സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കി. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ താ​ക്കീ​ത് ന​ല്‍​കി​യ പോ​ലീ​സ് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്.

പൊ​തു​യി​ട​ങ്ങ​ളി​ല്‍ നി​യ​മ​ലം​ഘ​ന​ത്തി​നും ആ​ദ്യം ത​ാക്കീതാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന​ത്. ബ​സു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.
ഇ​നി താ​ക്കീ​ത് ഉ​ണ്ടാ​കി​ല്ലെ​ന്നും ന​ട​പ​ടി​ക​ള്‍ മാ​ത്ര​മാ​കും ഉ​ണ്ടാ​വു​ക എ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​ഞ്ച​ല്‍ സി ​ഐ സൈ​ജു നാ​ഥ്, എ​സ്ഐ ദീ​പു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.