ശാസ്താംകോട്ടയിൽ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ആ​രം​ഭി​ച്ചു
Saturday, April 17, 2021 10:52 PM IST
ശാ​സ്താം​കോ​ട്ട: റോ​ട്ട​റി ക്ല​ബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കോ​വി​ഡ് 19 മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് പ​ന​പ്പ​ട്ടി ഗ​വ. എ​ൽ പി ​സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ നോ​മി​നി ഡോ.​ജി. സു​മി​ത്ര​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് റാം ​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​എ​സ്.​ജി. ബൈ​ജൂ ക്യാ​മ്പ് വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ക്ല​ബ് സെ​ക്ര​ട്ട​റി ജോ​സ് ജെ ​തോ​മ​സ്, ഫാ​. ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ, ഡോ.​എ​ൻ സു​രേ​ഷ് കു​മാ​ർ, സ​ത്യ​ദേ​വ​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 വ​രെ 270 പേ​ർ ക്യാ​മ്പി​ൽ റ​ജി​സ്റ്റ​ർ ചെ​യ്തു. ക്യാ​മ്പ് 21 വ​രെ തു​ട​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.