ബോ​ധ​വ​ൽ​ക്ക​ര​ണ​വും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി പോ​ലീ​സ്
Saturday, April 17, 2021 10:52 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തോ​ടൊ​പ്പം പ​രി​ശോ​ധ​ന​ങ്ങ​ളും ക​ർ​ക്ക​ശ​മാ​ക്കി റൂ​റ​ൽ പോ​ലീ​സ്. റൂ​റ​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​ച​ാര​ണ​വും പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു.

ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും പോ​ലീ​സെ​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി. ബ​സ് സ്റ്റാ​ന്‍റു​ക​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി.​ര​വി അ​റി​യി​ച്ചു. റൂ​റ​ൽ ജി​ല്ല​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ 10381 പേ​രെ താ​ക്കീ​തു ചെ​യ്ത് വി​ട്ട​യ​ച്ചു.152 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യു​ണ്ടാ​യി.