കാ​ട്ടി​ല്‍ മേ​ക്ക​തി​ല്‍ ദേ​വിക്ഷേ​ത്ര​ത്തി​ല്‍ ഗ​ജ​മ​ണ്ഡ​പം  സ​മ​ര്‍​പ്പ​ണം ന​ട​ന്നു
Friday, April 16, 2021 11:19 PM IST
ച​വ​റ: പൊ​ന്മ​ന കാ​ട്ടി​ല്‍ മേ​ക്ക​തി​ല്‍ ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​മ​ണ്ഡ​പ സ​മ​ര്‍​പ്പ​ണം ന​ട​ന്നു. രാ​വി​ലെ വി​ശേ​ഷാ​ല്‍ പൂ​ജ​യ്ക്കുശേ​ഷം താ​യ​മ്പ​ക വി​ദ​ഗ്ധ​ന്‍  മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ട്ടി​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍  ട്രി​പ്പി​ള്‍ താ​യ​മ്പ​ക അ​ര​ങ്ങേ​റി.
ക്ഷേ​ത്രം ത​ന്ത്രി വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍  ശി​വ​ഗി​രി ധ​ര്‍​മസം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് വി​ശു​ദ്ധാ​ന​ന്ദ സ്വാ​മി​ക​ള്‍ ഗ​ജ​മ​ണ്ഡ​പം ദേ​വി​ക്ക് സ​മ​ര്‍​പ്പി​ച്ചു.  തു​ട​ര്‍​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ച​ല​ച്ചി​ത്ര​താ​രം  ന​വ്യാ നാ​യ​ര്‍ ഭ​ദ്രദീ​പം തെ​ളി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ച​ല​ച്ചി​ത്ര​താ​രം ഗി​ന്ന​സ് പ​ക്രു ക്ഷേ​ത്ര ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ചി​കി​ത്സാ ധ​ന സ​ഹാ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ച്ചി​ത്ര വി​ത​ര​ണം ചെ​യ്തു.​
ച​ട​ങ്ങി​ല്‍ ക്ഷേ​ത്ര ഭ​ര​ണ സ​മ​തി പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, സെ​ക്ര​ട്ട​റി ടി. ​ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. മേ​ളം ക​ലാ​കാ​ര​ന്‍ ദി​വാ​ക​ര​ന്‍ ആ​ശാ​നെ​യും ഗ​ജ​മ​ണ്ഡ​പം തീ​ര്‍​ത്ത ശി​ല്‍​പി​ക​ളെ​യും ച​ട​ങ്ങി​ലാ​ദ​രി​ച്ചു.​ ഡോ. ക​ണ്ട​ല്ലൂ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ താ​യ​മ്പ​ക​യും  വി​ല്‍​പ്പാ​ട്ടും ന​ട​ന്നു.​കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ചാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്.