പോ​സി​റ്റീ​വ് ആ​യ​വ​ര്‍​ക്കെ​ല്ലാം ചി​കി​ത്സ ഉ​റ​പ്പാ​ക്കുമെന്ന്
Friday, April 16, 2021 11:19 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന മെ​ഗാ കോ​വി​ഡ് പ​രി​ശോ​ധ​നാ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പോ​സി​റ്റീ​വാ​യ മു​ഴു​വ​ന്‍ പേ​രെ​യും ക​ണ്ടെ​ത്തി ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ സ്ഥി​തി​ഗ​തി വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഗൂ​ഗി​ള്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ ആ​സൂ​ത്ര​ണ​വും ഏ​കോ​പ​ന​വും സു​ശ​ക്ത​മാ​ക്കി.
താ​ലൂ​ക്കു​ത​ല കോ​വി​ഡ് മാ​ന​ദ​ണ്ഡ​പാ​ല​ന പ​രി​ശോ​ധ​ന​ക​ളു​ടെ വ്യാ​പ്തി വി​പു​ലീ​ക​രി​ച്ചു. വാ​ക്‌​സി​നേ​ഷ​നും സ്ര​വ പ​രി​ശോ​ധ​ന​യും കാ​ര്യ​ക്ഷ​മ​മാ​യി തു​ട​രു​ക​യാ​ണ്. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ബൂ​ത്ത്-​വാ​ര്‍​ഡ്ത​ല ക​മ്മ​റ്റി​ക​ളു​ടെ​യും റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീ​മി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും വി​ല​യി​രു​ത്തി. ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി ജാ​ഗ്ര​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ങ്ങ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യ​ല്‍ അ​റി​യി​ച്ചു.
ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​റ്റി പോ​ലി​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ത്യേ​ക സം​ഘം ഇ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്ന് യോ​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​പാ​ല​നം സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷന്മാ​രെ​യും സെ​ക്ര​ട്ട​റി​മാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ഓ​ണ്‍​ലൈ​ന്‍ യോ​ഗം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 ന് ​ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സി​റ്റി പോലീ​സ് ക​മ്മീ​ഷ​ണ​ര്‍, റൂ​റ​ല്‍ എ​സ്പി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
എഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, പു​ന​ലൂ​ര്‍ ആ​ര്‍ഡി​ഒ ബി. ​ശ​ശി​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.