മെ​റ്റ​ർ ക്ര​ഷ​ർ യൂ​ണി​റ്റ്; പോ​രു​വ​ഴി​യി​ൽ ബി​ജെ​പി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു
Friday, April 16, 2021 10:56 PM IST
കു​ന്ന​ത്തൂ​ർ: ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച മെ​റ്റ​ർ ക്ര​ഷ​ർ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​പ്പി​ക്കാ​ത്ത​തി​നെ​തി​രെ ബി​ജെ​പി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പോ​രു​വ​ഴി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

അ​മ്പ​ല​ത്തും​ഭാ​ഗം പ​ത്താം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​റ്റ​ർ ക്ര​ഷ​ർ യൂ​ണി​റ്റി​ന്‍റെ ലൈ​സ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ 31 ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. എ​ന്നി​ട്ടും ഇ​ന്ന​ലെ വ​രെ​യും ക്ര​ഷ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നു. ക്ര​ഷ​ർ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ സ്റ്റോ​പ്പ് മെ​മോ ന​ൽ​കാ​ൻ സെ​ക്ര​ട്ട​റി ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ബി​ജെ​പി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ സെ​ക്ര​ട്ട​റി​യു​ടെ മു​റി​ക്കു മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്. സ്റ്റോ​പ് മെ​മ്മോ ന​ൽ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ പ്ര​തി​ഷേ​ധം പി​ന്നെ​യും തു​ട​ർ​ന്നു. ശൂ​ര​നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​മാ​യും സെ​ക്ര​ട്ട​റി​യു​മാ​യും ച​ർ​ച്ച ന​ട​ത്തി. ശ​നി​യാ​ഴ്ച്ച ത​ന്നെ മെ​മോ ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ രാ​ജേ​ഷ് വ​ര​വി​ള, അം​ഗ​ങ്ങ​ളാ​യ ന​മ്പൂ​രേ​ത്ത് തു​ള​സീ​ധ​ര​ൻ പി​ള്ള, നി​ഖി​ൽ മ​നോ​ഹ​ർ, രാ​ജേ​ഷ് പു​ത്ത​ൻ​പു​ര, സ്മി​ത എ​ന്നി​വ​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന ക്ര​ഷ​റി​നെ​തി​രെ നാ​ട്ടു​കാ​ർ നേ​ര​ത്തെ ത​ന്നെ രം​ഗ​ത്ത് വ​ന്നി​രു​ന്നു. ക്ര​ഷ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​മീ​പ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യ​തോ​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ളും ന​ട​ന്നി​രു​ന്നു.