ശാ​രീ​രി​ക വൈ​ക​ല്യ​ത്തി​ന് തോ​ൽ​പ്പി​ക്കാ​നാ​യി​ല്ല; വി​ജ​യ പ​ട​വു​ക​ൾ താ​ണ്ടി നി​യാ​സ്
Friday, April 16, 2021 10:55 PM IST
പു​ന​ലൂ​ർ: രോ​ഗം ന​ൽ​കി​യ ശാ​രീ​രി​ക വൈ​ക​ല്യം ക​രു​ത്താ​ക്കി വി​ജ​യ പ​ട​വു​ക​ൾ കീ​ഴ​ട​ക്കു​ക​യാ​ണ് പു​ന​ലൂ​ർ ചാ​ല​ക്കോ​ട് ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​ജ​ഹാ​ന്‍റേ​യും ആ​രി​ഫ​യു​ടെ​യും മൂ​ത്ത മ​ക​ൻ എ​സ് നി​യാ​സ്. 24 കാ​ര​നാ​യ യു​വാ​വ് 2021 സെ​പ്റ്റം​ബ​റി​ൽ ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ ന​ട​ക്കു​ന്ന പാ​രാ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ക്കു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.
ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പ​ത്തൊ​മ്പ​താ​മ​ത് സീ​നി​യ​ർ നാ​ഷ​ണ​ൽ പാ​ര മീ​റ്റി​ൽ 1500, 800, 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യാ​ണ് ഒ​ളി​മ്പി​ക്സി​ലേ​ക്ക് യോ​ഗ്യ​ത ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​തി​ൽ ത​ന്നെ 800 മീ​റ്റ​റി​ൽ 2.17 മി​നി​റ്റി​ൽ ഓ​ടി​യെ​ത്തി ലോ​ക റാ​ങ്കിം​ഗി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. മം​ഗ​ലാ​പു​രം ആ​ൽ​വാ​സ് കോ​ളേ​ജി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ നി​യാ​സ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം സാ​യി സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ ആ​ണ്.
ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ മു​ത​ൽ സ്പോ​ർ​ട്സി​നോ​ട് തോ​ന്നി​യ ക​മ്പം, പു​ന​ലൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും പി​ന്നീ​ട് പു​ന​ലൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ളേ​ജി​ലും പ​ഠ​നം തു​ട​ര​വേ സ്പോ​ർ​ട്സി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശീ​ല​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. 2017 ലും 18 ​ലും ഓ​ൾ ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ക്രോ​സ് ക​ൺ​ട്രി മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വാ​ണ്.
രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റ​ർ കോ​ളേ​ജി​യേ​റ്റ് 2018-ലെ ​ഹാ​ഫ് മാ​ര​ത്ത​ൺ മ​ത്സ​ര​ത്തി​ലെ 21 കി​ലോ​മീ​റ്റ​ർ 1.13 മ​ണി​ക്കൂ​റി​ലും , 2019ലെ ​മാ​ര​ത്ത​ൺ ഓ​ട്ട​ത്തി​ൽ 42 കി​ലോ​മീ​റ്റ​ർ 2.45 മ​ണി​ക്കൂ​റി​ലും ഓ​ടി​യ റെ​ക്കോ​ർ​ഡും ഇ​പ്പോ​ഴും നി​യാ​സി​ന്‍റെ പേ​രി​ൽ ഭേ​ദി​യ്ക്ക​പ്പെ​ടാ​തെ തു​ട​രു​ക​യാ​ണ്. ആ​റാം വ​യ​സി​ൽ അ​ർ​ബു​ദം പി​ടി​പെ​ട്ട് നി​യാ​സ് പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ പ​ട​പൊ​രു​തി അ​ർ​ബു​ദ​ത്തെ തോ​ൽ​പ്പി​ച്ച് എ​ങ്കി​ലും തോ​ളെ​ല്ല് പൂ​ർ​ണ​മാ​യും എ​ടു​ത്തു മാ​റ്റേ​ണ്ടി​വ​ന്നു. ആ ​കു​റ​വി​നെ ക​രു​ത്താ​ക്കി ആ​ണ് നി​യാ​സ് മു​ന്നേ​റു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ അ​ച്ഛ​നും വീ​ട്ട​മ്മ​യാ​യ അ​മ്മ​യും മ​ക​ന്‍റെ നേ​ട്ട​ത്തി​ൽ അ​ഭി​മാ​നി​ക്കു​ക​യാ​ണ്. ഒ​ളി​മ്പി​ക്സി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് ഒ​രു ക​ട​മ്പ കൂ​ടി നി​യാ​സ് ക​ട​ക്കേ​ണ്ട​തു​ണ്ട്. വി​ദേ​ശ​ത്ത് ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് ആ​ണ് അ​ത്. അ​തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നി​യാ​സ്.
വി​ദേ​ശ​ത്തു​പോ​യി ന​ട​ത്തേ​ണ്ടു​ന്ന ആ ​ക്ലാ​സി​ഫി​ക്കേ​ഷ​ൻ ടെ​സ്റ്റി​ന് ഏ​ക​ദേ​ശം നാ​ല് ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ് വ​രും. ഈ ​തു​ക മ​ത്സ​രാ​ർ​ഥി ത​ന്നെ​യാ​ണ് ക​ണ്ടെ​ത്തേ​ണ്ട​ത്. രാ​ജ്യ​ത്തി​നു​വേ​ണ്ടി മെ​ഡ​ൽ നേ​ടു​വാ​നു​ള്ള ത​ന്‍റെ സ്വ​പ്നം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഉ​ള്ള തു​ക ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നി​യാ​സ്. സ​ഹോ​ദ​രി നാ​സി​ല എം ​കോം വി​ദ്യാ​ർ​ഥി​നി​യാ​ണ്.
കാ​സ​ർ​കോ​ട് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ചീ​ഫ് കോ​ച്ച് സു​ഭാ​ഷ് ജോ​സ​ഫ് ആ​ണ് ഇ​പ്പോ​ൾ നി​യാ​സി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ പ​രി​ശീ​ലി​പ്പി​ച്ച സ​ന്ധ്യ ടീ​ച്ച​റെ​യും, എ​സ് എ​ൻ കോ​ളേ​ജ് പ​ഠ​ന​കാ​ല​ത്ത് ക​രു​ത്താ​യി കൂ​ടെ നി​ന്ന സ​ന്തോ​ഷ് സാ​റി​നെ​യും, ഒ​ളി​മ്പ്യ​ൻ ഒ​പി ജെ​യി​ഷ​യേ​യും, സാ​യി​യി​ലെ പ്രി​ൻ​സി​പ്പ​ൽ ജി ​കി​ഷോ​ർ സാ​റും ഒ​ക്കെ ത​നി​ക്ക് പ്രോ​ത്സാ​ഹ​ന​മാ​യി പ്ര​ചോ​ദ​ന​മാ​യി നി​ന്നു എ​ന്ന് നി​യാ​സ് ഓ​ർ​ക്കു​ന്നു. രാ​ജ്യ​ത്തി​നു​വേ​ണ്ടി മെ​ഡ​ൽ നേ​ടു​വാ​ൻ ആ​ണ് ശ്ര​മ​മെ​ന്ന് നി​യാ​സ് വ്യ​ക്ത​മാ​ക്കി.