ഗാ​ന്ധി​ഭ​വ​ൻ നാ​ട​കോ​ത്സ​വ വേ​ദി​യി​ൽ ഇ​ന്ന്
Friday, April 16, 2021 10:55 PM IST
കൊ​ല്ലം: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ല്ലം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന നാ​ട​കോ​ത്സ​വ വേ​ദി​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​ക​ഥാ​പ്ര​സം​ഗ ക​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും. ഭാ​ര​ത് ഭ​വ​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി. ​ഹ​ർ​ഷ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ൽ തൊ​ടി​യൂ​ർ വ​സ​ന്ത​കു​മാ​രി, പ്ര​ഫ. വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ, ക​ല്ല​ട വി.​വി. ജോ​സ്, ന​രി​ക്ക​ൽ രാ​ജീ​വ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
6.30 ന് ​ഓ​ച്ചി​റ സ​രി​ഗ​യു​ടെ ന​ളി​നാ​ക്ഷ​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ എ​ന്ന നാ​ട​കം അ​ര​ങ്ങേ​റും.