ആ​ര്യ​ങ്കാ​വി​ലെ കാ​ട്ടാ​ന ശ​ല്യം; ന​ട​പ​ടി വേ​ണ​മെ​ന്ന് പി​എ​സ് സു​പാ​ല്‍
Friday, April 16, 2021 10:55 PM IST
തെ​ന്മ​ല: ആ​ര്യ​ങ്ക​വി​ലെ തോ​ട്ടം മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​ട്ടാ​ന ശ​ല്യ​ത്തി​ന് അ​റു​തി വ​രു​ത്താ​ന്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ന്‍ എം​എ​ല്‍​എ​യും പു​ന​ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ പി ​എ​സ് സു​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​തു​മു​ന്ന​ണി നേ​താ​ക​ള്‍​ക്കൊ​പ്പം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് സു​പാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ മു​ന്‍ നി​ര്‍​ത്തി​യു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളാ​യ കെ.​ജി ജോ​യ്, ആ​ർ പ്ര​ദീ​പ്‌, പി ​രാ​ജു, ഐ ​മ​ൻ​സൂ​ർ, വി​നോ​ദ് നാ​ഗ​മ​ല തു​ട​ങ്ങി​യ​വ​ർ പി ​എ​സ് സു​പാ​ലി​നോ​പ്പം സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​ള​ൻ​കാ​ടു, നെ​ടു​മ്പാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങു​ക​യും കൃ​ഷി വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പു​ല​ര്‍​ച്ചെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജോ​ലി​ക്ക് പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.