കോ​ൺ​വ​ന്‍റി​ലെ കി​ണ​റ്റി​ൽ ക​ന്യാ​സ്ത്രീ മ​രി​ച്ച നി​ല​യി​ൽ
Friday, April 16, 2021 10:26 PM IST
കു​​​ണ്ട​​​റ: കു​​​രീ​​​പ്പു​​​ഴ​​​യി​​​ൽ കോ​​​ൺ​​​വ​​​ന്‍റി​​​ലെ കി​​​ണ​​​റ്റി​​​ൽ ക​​​ന്യാ​​​സ്ത്രീ​​​യെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ച​​​വ​​​റ തെ​​​ക്കും​​​ഭാ​​​ഗം പാ​​​വു​​​മ്പ തു​​​ണ്ടു​​​വി​​​ള പു​​​തു​​​വ​​​ലി​​​ൽ സി​​​സ്റ്റ​​​ർ ല​​​യ (മേ​​​ബി​​​ൾ സ്റ്റീ​​​ഫ​​​ൻ-42) യെ ​​​ആ​​​ണ് മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

കി​​​ണ​​​റി​​​നു സ​​​മീ​​​പ​​​ത്തുനി​​​ന്ന് ആ​​​ത്മ​​​ഹ​​​ത്യാ​​​കു​​​റി​​​പ്പും ക​​​ണ്ടെ​​​ത്തി. രാ​​​വി​​​ല​​​ത്തെ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്ക് സി​​​സ്റ്റ​​​ർ ല​​​യ എ​​​ത്താ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം കി​​​ണ​​​റ്റി​​​ൽ നി​​​ന്ന് ക​​​ണ്ടെ​​​ടു​​ത്ത​​ത്. ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ട് സ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ജീ​​​വ​​​നൊ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും ത​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം കി​​​ണ​​​റ്റി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും ആ​​​ത്മ​​​ഹ​​​ത്യാ​​​കു​​​റി​​​പ്പി​​​ലു​​​ണ്ട്.

വെ​​​ള്ളി​​​യാ​​​ഴ്ച്ച രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. മ​​​ര​​​ണ​​​ത്തി​​​ൽ മ​​​റ്റാ​​​ർ​​​ക്കും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മി​​​ല്ലെ​​​ന്നും ആ​​​ത്മ​​​ഹ​​​ത്യാ​​​കു​​​റി​​​പ്പി​​​ലു​​​ണ്ട്. ആ​​​ർ​​​ഡി​​​ഒ​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. കൊ​​​ല്ലം സി​​​റ്റി എ​​​സി​​​പി ടി.​​​ബി. വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

ഡോ​​​ഗ് സ്ക്വാ​​​ഡും ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​രും തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു. അ​​​ഞ്ച​​​ര അ​​​ടി താ​​​ഴ്ച​​​യി​​​ൽ ക​​​മി​​​ഴ്ന്ന് കി​​​ട​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ചാ​​​മ​​​ക്ക​​​ട​​​യി​​​ൽ നി​​​ന്നു​​​ള്ള അ​​​ഗ്നി ര​​​ക്ഷാ സേ​​​നാം​​​ഗ​​​ങ്ങ​​​ളാ​​​ണ് മൃ​​​ത​​​ദേ​​​ഹം പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പോ​​​സ്റ്റ്​​മോ​​​ർ​​​ട്ട​​​ത്തി​​​നു​​​മാ​​​യി മൃ​​​ത​​​ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​ലേ​​ക്കു മാ​​​റ്റി.