സംഘട്ടത്തിനിടിയിൽ പരിക്കേറ്റ വൃദ്ധ മരിച്ചു
Friday, April 16, 2021 12:52 AM IST
ശാ​സ്താം​കോ​ട്ട: അ​മ്മാ​വ​നും മ​ക​നും ത​മ്മി​ലു​ള്ള അ​ടി​ക്കി​ട​യി​ൽ പ​രി​ക്കേ​റ്റ അ​മ്മൂ​മ്മ മ​രി​ച്ചു. ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി ആ​ദ​ർ​ശ് നി​ല​യ​ത്തി​ൽ സൈ​മ​ണി​ന്‍റെ ഭാ​ര്യ സ​ബീ​ന (ബേ​ബി-85 ) ആ​ണ് മ​രി​ച്ച​ത്. പ്ര​തി​യാ​യ വെ​ള്ളി​മ​ൺ നാ​ന്തി​രി​ക്ക​ൽ, റോ​ഷ് നി​വാ​സി​ൽ, രാ​ജേ​ഷ് ജോ​ൺ​സ​ണെ (32) ശാ​സ്താം​കോ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ജേ​ഷ് ജോ​ൺ​സ​ണും അ​മ്മാ​യി​യ​മ്മ​യു​ടെ സ​ഹോ​ദ​രി പു​ത്ര​നാ​യ ആ​ദ​ർ​ശും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും അ​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ​പെ​ട്ടാ​ണ് അ​മ്മൂ​മ്മ സ​ബീ​ന​ക്ക് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ ഇ​വ​രെ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും രാ​ത്രി ഒ​ന്ന​ര​യോ​ടെ മ​രി​ച്ചു. വാ​രി​യെ​ല്ലി​നും തു​ട​യെ​ല്ലി​നും പൊ​ട്ട​ലു​ണ്ടാ​യ ത​ര​ത്തി​ലു​ള്ള മ​ർ​ദ്ദ​ന​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.