അം​ബേ​ദ്ക​ർ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Thursday, April 15, 2021 11:28 PM IST
ചാ​ത്ത​ന്നൂ​ർ: ഭ​ര​ണ​ഘ​ട​നാ ശി​ല്പി ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​റി​ന്‍റെ 130-ാം ജ​ന്മ​ദി​നം ഓ​ൾ ഇ​ന്ത്യ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് എ​സ് സി/​എ​സ്​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. സം​ഘ​ട​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​.സ​ദാ​ന​ന്ദ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് റ്റി. ​ദി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ:​സ്ഥി​ത​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി അ​ഹോ​രാ​ത്രം പ്ര​യ​ത്നി​ച്ച മ​ഹാ​നാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ദി​നം വി​ജ്ഞാ​ന ദി​ന​മാ​യി ഐ​ക്യ​രാ​ഷ​ട്ര​സ​ഭ​യി​ൽ ആ​ച​രി​ക്കു​ന്നു​വെ​ന്നും യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.
തു​ട​ർ​ന്ന് അം​ബേ​ദ്ക​റി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ആന്‍റി ക​റ​പ്ഷ​ൻ പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് പ്ര​സി​ഡന്‍റ് ദി​വാ​ക​ര​ൻ, സി. ​ലോ​ഹി​ദാ​സ​ൻ ,രാ​ജ​ശേ​ഖ​ര​ൻ, മീ​നാ​ട് ര​മേ​ശ​ൻ, ചാ​ത്ത​ന്നൂ​ർ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.