വോ​ട്ടി​ലെ ഇ​ര​ട്ടി​പ്പ് ജ​നാ​ധി​പ​ത്യ​ത്തി​ന് ആ​ഘാ​തം സൃ​ഷ്ടി​ക്കു​മെ​ന്ന്
Thursday, April 15, 2021 11:28 PM IST
ചാ​ത്ത​ന്നൂ​ർ: വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ലെ ഇ​ര​ട്ടി​പ്പും പോ​സ്റ്റ​ൽ വോ​ട്ടി​ലെ ഇ​ര​ട്ടി​പ്പും ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ൾ​ക്ക് ഏ​ല്പി​ച്ചി​രി​ക്കു​ന്ന ആ​ഘാ​തം ചെ​റു​ത​ല്ലെ​ന്ന് ആന്‍റി ക​റ​പ്ഷ​ൻ പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ലം ന​മ്മു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​സാ​ധാ​ര​ണ സ​മ്മ​ർ​ദ്ദ​ത്തി​ൽ കൊ​ണ്ടെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വോ​ട്ടേ​ഴ്സ്സ് ലി​സ്റ്റി​ലെ ഇ​ര​ട്ടി​പ്പു​ണ്ടാ​ക്കി​യ വി​വാ​ദ​ത്തി​ൽ നി​ന്നും ക​ര​ക​യ​റാ​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് ക​ഴി​ഞ്ഞു എ​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.
എ​ന്നാ​ൽ പോ​സ്റ്റ​ൽ വോ​ട്ട് ഉ​ണ്ടാ​ക്കി​യ വി​വാ​ദം മ​റി​ക​ട​ക്കാ​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നു സാ​ധി​ച്ചി​ട്ടി​ല്ല. ആ​ബ്സെ​ന്‍റീ​സ് വോ​ട്ട​ർ​മാ​രു​ടെ വോ​ട്ടെ​ടു​പ്പി​ൽ ഉ​ണ്ടാ​യ പ​രാ​തി​ക​ളേ​ക്കാ​ൾ ഗു​രു​ത​ര​മാ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ന്നു വ​ന്നി​രി​ക്കു​ന്ന ത​പാ​ൽ വോ​ട്ടി​ര​ട്ടി​പ്പ് വി​വാ​ദം. ഗു​രു​ത​ര​മാ​യ ഭ​വി​ഷ്യ​ത്തു​ക്ക​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആന്‍റി ക​റ​പ്ഷ​​ൻ പീ​പ്പി​ൾ​സ് മൂ​വ്മെന്‍റ് ചാ​ത്ത​ന്നൂ​ർ ഏ​രി​യ ക​മ്മി​റ്റി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
എ​സി​പി​എം വാ​ർ​ഷി​ക സ​മ്മേ​ള​നം മേ​യ് ആ​ദ്യ​വാ​രം ചാ​ത്ത​ന്നൂ​രി​ൽ​വ​ച്ചു ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡന്‍റ് ജി.​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി മാ​മ്പ​ള്ളി ജി. ​ആ​ർ. ര​ഘു​നാ​ഥ്, ആ​ർ.​ഷൈ​ല, കെ.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള, സു​കു​മാ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.