ചാ​ത്ത​ന്നൂ​രി​ൽ രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ന്ന​ത് ജാ​തീ​യ അ​ടി​യൊ​ഴു​ക്കു​ക​ളി​ൽ
Thursday, April 15, 2021 11:28 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​രി​ൽ രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ന്ന​ത് ജാ​തീ​യ അ​ടി​യൊ​ഴു​ക്കു​ക​ളി​ലൂ​ടെ​യെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ നി​ഗ​മ​നം. മ​ണ്ഡ​ല​ത്തി​ൽ ഏ​തെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യ്ക്ക് വേ​ണ്ടി ജാ​തി സ​മ​വാ​ക്യ​ങ്ങ​ൾ ഉ​രു​ണ്ട് കൂ​ടി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.
രാ​ഷ്ട്രീ​യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ന്ന് ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ജി.​എ​സ്.​ജ​യ​ലാ​ലും യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പും എ​ൻ ഡി ​എ സ്ഥാ​നാ​ർ​ഥി ബി.​ബി.​ഗോ​പ​കു​മാ​റും ത​റ​പ്പി​ച്ചു പ​റ​യു​ന്നു. എ​ന്നാ​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ അ​തി​നെ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ മ​ണ്ഡ​ല​ത്തി​ലെ ഒ​രു പ്ര​ബ​ല സ​മു​ദാ​യ​വും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ഒ​രു സ്ഥാ​നാ​ർ​ഥി​യ്ക്ക് വേ​ണ്ടി നി​ശ​ബ്ദ​മാ​യി അ​ണി​നി​ര​ന്ന​ത് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത്ത​വ​ണ അ​തി​ന് ബ​ദ​ലാ​യി മ​റ്റൊ​രു പ്ര​ബ​ല സ​മു​ദാ​യം ര​ഹ​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​താ​യാ​ണ് നി​ഗ​മ​നം.
ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 1.84 ല​ക്ഷ​ത്തി​ല​ധി​ക​മാ​ണ് വോ​ട്ട​ർ​മാ​രു​ള്ള​ത്. ഇ​തി​ൽ ഈ​ഴ​വ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ 65000 ത്തോ​ള​മാ​ണ്. നാ​യ​ർ സ​മു​ദാ​യം​ഗ​ങ്ങ​ളാ​യ വോ​ട്ട​ർ​മാ​ർ 60000 ത്തോ​ള​മു​ണ്ട്. മു​സ്ലിം വോ​ട്ട​ർ​മാ​ർ 20000 വ​രും. തൊ​ട്ട​ടു​ത്തു ത​ന്നെ ക്രി​സ്ത്യ​ൻ മ​ത വി​ശ്വാ​സി​ക​ളാ​യ വോ​ട്ട​ർ​മാ​രും 19000 ത്തോ​ളം. മ​റ്റ് മു​ന്നോ​ക്ക, പി​ന്നോ​ക്ക,ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ 20000 ന് ​മു​ക​ളി​ലു​ണ്ട്. ഇ​തി​ൽ 98760 സ്ത്രീ ​വോ​ട്ട​റ​ന്മാ​രും 86898 പു​രു​ഷ വോ​ട്ട​റ​ന്മാ​രു​മാ​ണ്. ഇ​തി​ൽ 137 242 പേ​ർ വോ​ട്ടു ചെ​യ്തു. 72857 സ്ത്രീ​ക​ളും 60966 പു​രു​ഷ​ന്മാ​രും 3 ട്രാ​ൻ​സ് ജ​ൻ​ഡ​റു ക​ള്ള​മാ​ണ് വോ​ട്ട് ചെ​യ്ത​ത്.
മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ര​ണ്ട് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ഒ​രേ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ജി.​എ​സ് ജ​യ ലാ​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പും നാ​യ​ർ സ​മു​ദാ​യാം​ഗ​ങ്ങ​ളും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി.​ബി.​ഗോ​പ​കു​മാ​ർ ഈ​ഴ​വ സ​മു​ദാ​യാം​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളു​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഇ​ട​തു​മു​ന്ന​ണി യോ​ടൊ​പ്പ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ മു​സ്ലിം, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​നും എ​ൽ ഡി ​എ​ഫി​നു​മാ​യി പ​ങ്കു​വെ​ച്ച​താ​യാ​ണ് അ​നു​ഭ​വം.
മ​റ്റ് ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ബ​ല​മാ​യ ര​ണ്ട് സ​മു​ദാ​യ​ങ്ങ​ളു​ടെ വോ​ട്ടു​ക​ളി​ൽ ജാ​തി​യ അ​ടി​യൊ​ഴു​ക്കു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. രാ​ഷ്ട്രീ​യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ന്ന് അ​വ​ർ പ​റ​യു​മ്പോ​ഴും ജാ​തി സ​മ​വാ​ക്യ​ങ്ങ​ൾ ഉ​രു​ത്തി​രി​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന സം​ശ​യം അ​വ​രു​ടെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​ന്നു.