ല​ഘു​ലേ​ഖ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ നോ​ട്ടു​ബു​ക്കു​ക​ള്‍ പ്ര​കാ​ശ​നം ചെ​യ്തു
Thursday, April 15, 2021 11:28 PM IST
കൊല്ലം: ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ത​യാ​റാ​ക്കി​യ ദു​ര​ന്ത നി​ര​വാ​ര​ണ ബോ​ധ​വ​ത്ക​ര​ണ ല​ഘു​ലേ​ഖ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ നോ​ട്ടു​ബു​ക്കു​ക​ള്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ ജി​ല്ലാ വ​നി​താ ശി​ശു​ക്ഷേ ഓ​ഫീ​സ​ര്‍ എ​സ് ഗീ​താ​കു​മാ​രി​ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. നോ​ട്ടു​പു​സ്ത​ക​ങ്ങ​ള്‍ ജി​ല്ല​യി​ലെ അ​ഞ്ചു പ​ട്ടി​ക​വ​ര്‍​ഗ ഹോ​സ്റ്റ​ലു​ക​ളി​ലും എ​ട്ടു പ​ട്ടി​ക​ജാ​തി ഹോ​സ്റ്റ​ലു​ക​ളി​ലും 37 ശി​ശു​ഭ​വ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും വി​ത​ര​ണം ചെ​യ്തു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍, ജ​ല​സം​ര​ക്ഷ​ണം എ​ന്നി​വ​യെ സം​ബ​ന്ധി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​റു​ക​ള്‍ ത​യ്യാ​റാ​ക്കി ജി​ല്ല​യി​ലെ വി​ല്ലേ​ജ്/​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു.

ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു ച​ത്തു
കൊ​ട്ടാ​ര​ക്ക​ര: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു ച​ത്തു. സ​ദാ​ന​ന്ദ​പു​രം ഉ​ഗ്ര​ൻ കു​ന്ന് മ​ഞ്ജു​ഭ​വ​നി​ൽ മ​ധു​സൂ​ദ​ന​ൻ നാ​യ​രു​ടെ പ​ശു​വാ​ണ് ച​ത്ത​ത്. വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു​വി​നാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. ജ​ഴ്സി ഇ​ന​ത്തി​ൽ പെ​ട്ട പ​ശു​വി​ന് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും. ക്ഷീ​ര ക​ർ​ഷ​ക​നാ​യ മ​ധു​സൂ​ദ​ന​ൻ നാ​യ​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​യി​രു​ന്നു ഈ ​പ​ശു. കൊ​ട്ടാ​ര​ക്ക​ര അ​തി​തീ​വ്ര ഇ​ടി​മി​ന്ന​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വി​ല​യി​രി​ത്തി​യി​ട്ടു​ണ്ട്.