നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മ​ല്ല: കോ​വി​ഡ് ആ​ശ​ങ്ക​യി​ല്ലാ​തെ ജ​ന​ക്കൂ​ട്ടം
Thursday, April 15, 2021 11:06 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​മു​ഖ​ത. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ അ​ലം​ഭാ​വം.​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ന്നെ​യു​ണ്ടാ​ടാ​കു​മെ​ന്ന് ക​ടു​ത്ത ആ​ശ​ങ്ക
തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തു​ണ്ടാ​യ അ​ലം​ഭാ​വ​മാ​ണ് ജ​ന​ങ്ങ​ളെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വി​മു​ഖ​രാ​ക്കി​യ​ത്.​ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​ല്ലാം എ​ല്ലാ നി​ബ​ന്ധ​ന​ക​ളും കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് ആ​ളെ​ക്കൂ​ട്ടി​യ​ത്.​ ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ക​രു​ത​ലി​ന്‍റെ കാ​ര്യ​ത്തി​ൽ നി​ന്നും ജ​നം പി​ൻ​മാ​റി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.​ഒ​രാ​ഴ്ച കൂ​ടി ക​ഴി​ഞ്ഞാ​ലെ യ​ഥാ​ർ​ഥ ചി​ത്രം വ്യ​ക്ത​മാ​കു എ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.
കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​വും ഫ​ല​വ​ത്താ​യി​ട്ടി​ല്ല. പോ​ലീ​സി​ന്‍റെയും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നി​ല്ല. സാ​മൂ​ഹ്യ അ​ക​ലം ഒ​രി​ട​ത്തും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. മാ​ർ​ക്ക​റ്റു​ക​ളി​ലും ബ​സ്റ്റാ​ൻ്റു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ല്ലാം ആ​ൾ​ക്കൂ​ട്ട​മാ​ണ്. മി​ക്ക സ്വ​കാ​ര്യ ബ​സു​ക​ളി​ലും തി​ങ്ങി​നി​റ​ഞ്ഞാ​ണ് യാ​ത്ര. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ബി​വ​റേ​ജ​സ് ഔ​ട് ലെ​റ്റു​ക​ളി​ൽ ഒ​രു സാ​മൂ​ഹ്യ അ​ക​ല​വും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ബാ​റു​ക​ളി​ലെ സ്ഥി​തി​യും ഇ​തു ത​ന്നെ. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​ർ ന​ൽ​കു​ന്ന​തും സ​ന്ദ​ർ​ശ​ക​രു​ടെ പേ​രു​വി​വ​രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തും നി​ല​ച്ചി​ട്ടു​ണ്ട്. വി​വാ​ഹ​ങ്ങ​ൾ​ക്കും മ​ര​ണ​ങ്ങ​ൾ​ക്കു​മെ​ല്ലാം ആ​ളു​ക​ൾ കൂ​ട്ടം കു​ടു​ന്നു. റി​ലീ​സ് സി​നി​മ​ക​ൾ ഓ​ടു​ന്ന തീ​യ​റ്റ​റു​ക​ളി​ലെ​ല്ലാം വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​ഒ​ന്നി​ട​വി​ട സീ​റ്റു​ക​ളെ​ന്ന നി​ബ​ന്ധ​ന ഒ​രി​ട​ത്തും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത​യും നി​ല​ച്ച മ​ട്ടാ​ണ്.​വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളെ​ല്ലാം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.​വാ​ർ​ഡു​ത​ല​ങ്ങ​ളി​ൽ ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ളോ ബോ​ധ​വ​ൽ​ക്ക​ര​ണ​മോ ന​ട​ക്കു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തെ ബൂ​ത്ത് ഏ​ജന്‍റു​മാ​രും മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​രും പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഭൂ​രി​പ​ക്ഷം പേ​രും അ​തി​ന് ത​യാ​റാ​യി​ട്ടി​ല്ല. ഇ​വ​രെ ക​ണ്ടെ​ത്തി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പും മു​ൻ​കൈയെ​ടു​ത്തി​ട്ടി​ല്ല.