വ​ധ​ശ്ര​മ​കേ​സ്: മൂ​ന്നുപേ​ർ പിടിയിൽ
Thursday, April 15, 2021 11:06 PM IST
ച​വ​റ: മ​ദ്യ വി​ൽ​പ്പ​ന​യി​ൽ പ​ണം കു​റ​ഞ്ഞ​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ടു​ർ​ന്നു ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റ് സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യി. ച​വ​റ വ​ട്ട​ത്ത​റ കാ​വു​വി​ള കി​ഴ​ക്കേ​ത​റ വീ​ട്ടി​ൽ പ്ര​മോ​ദി (26)നാ​ണു ത​ല​യ്ക്കും തോ​ളി​നും വെ​ട്ടേ​റ്റ​ത്. ഇ​യാ​ൾ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​
പോ​ലീ​സ് പ​റ​യു​ന്ന​ത് :ത​ട്ടാ​ശേരി ജം​ഗ്‌​ഷ​ന്‌ പ​ടി​ഞ്ഞാ​റ് വീ​ട്ടി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന സ​ന്തോ​ഷ് ഭ​വ​നി​ൽ കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന സു​നി​ലി (37) ന്‍റെ വീ​ട്ടി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പ്ര​മോ​ദ് മ​ദ്യം വാ​ങ്ങാ​നെ​ത്തി. നൂ​റു രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മ​ദ്യം കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന എ​ക്‌​സൈ​സി​നെ കൊ​ണ്ട് പി​ടി​പ്പി​ക്കു​മെ​ന്ന് പ്ര​മോ​ദ് സു​നി​ലി​നോ​ട് പ​റ​യു​ക​യും ചെ​യ്തു.​
ഇ​തി​നെ തു​ട​ർ​ന്ന് സു​നി​ൽ സ​ഹാ​യി​ക​ളാ​യാ​യ ചെ​റു​ശേരി​ഭാ​ഗം ആ​ർ​ഷം വീ​ട്ടി​ൽ സാ​ബു (33), ചെ​റു​ശ്ശേ​രി​ഭാ​ഗം അ​രു​ൺ നി​വാ​സി​ൽ അ​ർ​ജു​ൻ (28) എ​ന്നി​വ​രും കൂ​ടി പ്ര​മോ​ദി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​
പി​ടി​യി​ലാ​യ സു​നി​ൽ,സാ​ബു, അ​ർ​ജു​ൻ എ​ന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​രു​നാ​ഗ​പ്പ​ള്ളി എ​സിപി ​സ​ജീ​വി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ച​വ​റ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ച്ച്.​അ​നി​ൽ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ സു​ധീ​ഷ് , ആ​ർ.ര​ജീ​ഷ്, ജൂനി​യ​ർ എ​സ് ഐ ​ദി​നേ​ശ്, സി​പിഒ ​അ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്