ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ർ
Tuesday, April 13, 2021 11:05 PM IST
പ​ത്ത​നാ​പു​രം:​ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്താ​ൻ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.​നി​യ​മ​ങ്ങ​ൾ ബോ​ധ​വ​ത്ക​രി​ച്ച് പ​ട്ട​ണ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി .
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ശ​ക്ത​മാ​ക്കി വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. കൂ​ട്ടം കൂ​ടാ​തി​രി​ക്കു​ക, മാ​സ്ക് ധ​രി​ക്കു​ക,സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക, രാ​ത്രി ഒ​ന്പ​തി​ന് ശേ​ഷം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​യ്ക്കു​ക തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ല്കാ​നും ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യാ​ണ് സെ​ക്ട​റ​ർ മ​ജി​സ്ട്രേ​റ്റ്, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത്, റ​വ​ന്യ തു​ട​ങ്ങി​യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ന്ന​ത്.
പ​ത്ത​നാ​പു​ര​ത്തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, മാ​ർ​ക്ക​റ്റ്, ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് സ്റ്റാ​ന്‍റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലും ബോ​ധ​വ​ത്ക​ര​ണ​ത്തി​ലും സ​ബ് ര​ജി​സ്ട്രാ​ർ സ​ക്കീ​ർ ഹു​സൈ​ൻ, പ​ഞ്ചാ​യ​ത്ത് ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ബി​ജു, ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ എ​ൻ. ബി​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.