448 പേർക്ക് കൂടി കോ​വി​ഡ്, രോ​ഗ​മു​ക്തി 583
Tuesday, April 13, 2021 11:05 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 448 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 583 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 444 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 88 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. പാ​ല​ത്ത​റ-12, കി​ളി​കൊ​ല്ലൂ​ര്‍-​എ​ട്ട്, ഇ​ര​വി​പു​രം-​ഏ​ഴ്, കാ​വ​നാ​ട്-​ആ​റ്, ക​രി​ക്കോ​ട്-​അ​ഞ്ച്, ആ​ശ്രാ​മം-​നാ​ല്, മു​ണ്ട​യ്ക്ക​ല്‍, മ​ങ്ങാ​ട്, ത​ട്ടാ​മ​ല, ക​ല്ലും​താ​ഴം, ക​ന്‍റോ​ണ്‍​മെന്‍റ് നോ​ര്‍​ത്ത് എ​ന്നി​വ​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-20, പു​ന​ലൂ​ര്‍-10, പ​ര​വൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ച​ല്‍-18, പ​ത്ത​നാ​പു​രം-14, പൂ​യ​പ്പ​ള്ളി-12, ത​ല​വൂ​ര്‍, നെ​ടു​മ്പ​ന ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും മ​യ്യ​നാ​ട്, കു​ല​ശേ​ഖ​ര​പു​രം, ഇ​ള​മാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു​വീ​ത​വും പേ​ര​യം, ചി​ത​റ, കൊ​റ്റ​ങ്ക​ര, ക​ര​വാ​ളൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും മൈ​ലം, കു​മ്മി​ള്‍, ആ​ല​പ്പാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും ശൂ​ര​നാ​ട് നോ​ര്‍​ത്ത്, മൈ​നാ​ഗ​പ്പ​ള്ളി, മേ​ലി​ല, തൊ​ടി​യൂ​ര്‍, കു​ള​ക്ക​ട, ക​രീ​പ്ര, എ​ഴു​കോ​ണ്‍, ആ​ദി​ച്ച​ന​ല്ലൂ​ര്‍, ഏ​രൂ​ര്‍, ഓ​ച്ചി​റ ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും ശൂ​ര​നാ​ട് സൗ​ത്ത്, ശാ​സ്താം​കോ​ട്ട, പെ​രി​നാ​ട്, തെന്മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും നെ​ടു​വ​ത്തൂ​ര്‍, വെ​ളി​യം, വി​ള​ക്കു​ടി, പ​വി​ത്രേ​ശ്വ​രം, ത​ഴ​വ, ക്ലാ​പ്പ​ന, ക​ല്ലു​വാ​തു​ക്ക​ല്‍, ഉ​മ്മ​ന്നൂ​ര്‍, ഇ​ട്ടി​വ, ഇ​ട​മു​ള​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും പോ​രു​വ​ഴി, പൂ​ത​ക്കു​ളം, ച​വ​റ, ച​ട​യ​മം​ഗ​ലം, ഇ​ള​മ്പ​ള്ളൂ​ര്‍, അ​ല​യ​മ​ണ്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ.

13588 പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി

കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 13588 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍​കി. 47 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 87 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും ര​ണ്ട് തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 7025 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 4496 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. 99 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും 188 മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും 536 തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 45 നും 50 ​നും ഇ​ട​യി​ലു​ള്ള 507 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 601 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.