കോ​വി​ഡ് ര​ണ്ടാം വ്യാ​പ​നം നേ​രി​ടാ​ന്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്തം: ഡി​എം​ഒ
Tuesday, April 13, 2021 11:05 PM IST
കൊ​ല്ലം: കോ​വി​ഡ് ര​ണ്ടാം വ്യാ​പ​ന സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ 226 അ​ധി​ക ബെ​ഡ്ഡു​ക​ളും 60 ഐ​സി​യു ബെ​ഡ്ഡു​ക​ളും സ​ജ്ജ​മാ​ക്കി. ശാ​സ്താം​കോ​ട്ട, കു​ണ്ട​റ, നീ​ണ്ട​ക​ര, ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​യ​ന്ത​ര സം​വി​ധാ​ന​മു​ള്ള കോ​വി​ഡ് കോ​ര്‍​ണ​റു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വ അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കും. ര​ണ്ടു കോ​വി​ഡ് സെ​ക്ക​ന്‍​ഡ​റി കെ​യ​ര്‍ സെന്‍റ​റു​ക​ളും ര​ണ്ട് കോ​വി​ഡ് ഫ​സ്റ്റ് ലെ​വ​ല്‍ കെ​യ​ര്‍ സെന്‍റ​റു​ക​ളും പു​തു​താ​യി ആ​രം​ഭി​ക്കും.
കോ​വി​ഡ് ബാ​ധി​ത​രാ​യ ഗ​ര്‍​ഭി​ണി​ക​ളി​ല്‍ 37 ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ഉ​ള്ള​വ​രു​ടെ പ്ര​സ​വം, പ്ര​മേ​ഹ​മു​ള്ള ഗ​ര്‍​ഭി​ണി​ക​ളു​ടെ പ​രി​ച​ര​ണം എ​ന്നി​വ വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രു​ടേ​ത് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലും ന​ട​ത്തും. ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ള്‍ പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് ദി​വ​സ​വും ര​ക്ത​ത്തി​ലെ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ്, നാ​ഡി മി​ടി​പ്പ് എ​ന്നി​വ നി​രീ​ക്ഷി​ക്ക​ണം. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ തേ​ട​ണം.
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​രു​ടെ കൈ​വ​ശം 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ല​ഭി​ച്ച ആ​ര്‍​ടിപി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് ഫ​ലം ഉ​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ലെ​ത്തി​യ ഉ​ട​ന്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. രോ​ഗ​ബാ​ധ​യി​ല്ലെ​ങ്കി​ലും ഏ​ഴു​ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം വീ​ണ്ടും പ​രി​ശോ​ധി​ക്ക​ണം. ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ ശേ​ഷം ഉ​ട​ന്‍ മ​റ്റൊ​രു ലാ​ബി​ല്‍ പ​രി​ശോ​ധി​ച്ച് നെ​ഗ​റ്റീ​വ് റി​പ്പോ​ര്‍​ട്ട് കി​ട്ടി​യാ​ലും ആ​ദ്യ​ഫ​ലം അ​നു​സ​രി​ച്ചു​ള്ള നി​ബ​ന്ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഡി​എം​ഒ നി​ര്‍​ദ്ദേ​ശി​ച്ചു.
ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ ഹാ​ര്‍​ബ​റു​ക​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. അ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​റി​ലെ പ​രി​ശോ​ധ​ന 18 ന് ​പൂ​ര്‍​ത്തി​യാ​കും. കൊ​ല്ലം, നീ​ണ്ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ല്‍ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു. കെഎ​സ്​ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ​രി​ശോ​ധ​ന കൊ​ല്ലം ഡി​പ്പോ​യി​ല്‍ പൂ​ര്‍​ത്തി​യാ​യി. മ​റ്റി​ട​ങ്ങ​ളി​ല്‍ പു​രോ​ഗ​മി​ച്ചു വ​രു​ന്നു. 16ന് ​ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലും 17ന് ​ത​ങ്ക​ശ്ശേ​രി​യി​ലും ഇ​ന്നും നാ​ളെ​യും ഓ​ട്ടോ-​ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.
ജി​ല്ല​യി​ല്‍ കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളു​ടെ സം​യു​ക്ത ആ​ലോ​ച​നാ​യോ​ഗം ജി​ല്ലാ ക​ളക്ട​ര്‍ ബി.അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ത്തു​ക​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്തു.
എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ഹെ​ല്‍​ത്തി കേ​ര​ള പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, പോ​ലീ​സ്, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍, എ​ന്നി​വ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്.
നി​ല​വി​ല്‍ ജി​ല്ല​യി​ലെ ഇ​ട്ടി​വ, ക​ര​വാ​ളൂ​ര്‍, കൊ​റ്റ​ങ്ക​ര, കു​ല​ശേ​ഖ​ര​പു​രം, ഓ​ച്ചി​റ, പ​ത്ത​നാ​പു​രം, പി​റ​വ​ന്തൂ​ര്‍, തെന്മ​ല, തൃ​ക്ക​രു​വ, എ​രൂ​ര്‍ തു​ട​ങ്ങി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ന് ​മു​ക​ളി​ലാ​ണെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.
ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള കി​ട​ക്ക​ക​ളു​ടെ വി​വ​രം: പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്-100, ജി​ല്ലാ ആ​ശു​പ​ത്രി-50 ഗ​വ​ണ്‍​മെന്‍റ് വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി-10, പു​ന​ലൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര, നെ​ടു​ങ്ങോ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലാ​യി യ​ഥാ​ക്ര​മം 20, 25, എ​ട്ട്, എ​ട്ട്, 25 എ​ന്നി​ങ്ങ​നെ​യാ​ണ് ബെ​ഡു​ക​ളു​ടെ എ​ണ്ണം. ഐ​സി​യു ബെ​ഡു​ക​ള്‍ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്-40, ജി​ല്ലാ ആ​ശു​പ​ത്രി-16, കൊ​ട്ടാ​ര​ക്ക​ര ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ര​ണ്ട് വീ​ത​വു​മാ​ണ്. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​കു​ന്ന ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്കു മാ​ത്ര​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​റു ബെ​ഡ്ഡു​ക​ള്‍ കൂ​ടി ഉ​ണ്ട്.