പ​രി​ശോ​ധ​നാ ക്യാ​മ്പു​ം വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​നും
Tuesday, April 13, 2021 11:05 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡിന്‍റെ ര​ണ്ടാം വ​ര​വ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഊ​ർ​ജി​ത കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ ന​ട​ത്തും.​ കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ക്യാ​മ്പു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​യ്പി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.
ബു​ധ​ൻ, ഞാ​യ​ർ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ചാ​ത്ത​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ക്കും.​ചാ​ത്ത​ന്നൂ​രി​ലെ ക്യാ​മ്പി​ന്‍റെ തീ​യ​തി, സ്ഥ​ലം, വാ​ർ​ഡു​ക​ൾ എ​ന്നീ ക്ര​മ​ത്തി​ൽ. ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​ണ് സ​മ​യം.
16-ന് ​ഞ​വ​രു​ർ സെ​ന്‍റ് ജോ​ർ​ജ് യു​പി ​സ്കൂ​ൾ വാ​ർഡു​ക​ൾ 1,2, 13, 18. 20ന് ​കോ​യി​പ്പാ​ട് എ​ൽ​പി​സ്കൂ​ൾ: വാ​ർ​ഡു​ക​ൾ 3, 4, 5, 11. 22ന് ​ഇ​ട​നാ​ട് എ​ൽപി ​സ്കൂ​ൾ: വാ​ർ​ഡു​ക​ൾ 6, 7, 8, 10. 27ന് ​എ​ൽ​എം എ​സ് എ​ൽപി ​സ്കൂ​ൾ: വാ​ർ​ഡു​ക​ൾ 9, 12, 13. 30ന് ​മീ​നാ​ട് എ​ൽ​പി ​സ്കൂ​ൾ വാ​ർ​ഡു​ക​ൾ 15, 16, 17.

മൊബൈൽ ആ​ര്‍​ടി​പി​സി​ആ​ര്‍
പ​രി​ശോ​ധ​നാ സ്ഥ​ല​ങ്ങ​ള്‍

കൊല്ലം: ഇ​ന്ന് അ​ഞ്ച​ല്‍, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, പാ​ല​ത്ത​റ, ഓ​ച്ചി​റ, കു​ള​ക്ക​ട, നി​ല​മേ​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും 15 ന് ​കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി, കു​ള​ത്തൂ​പ്പു​ഴ, തൃ​ക്ക​ട​വൂ​ര്‍, നെ​ടു​മ​ണ്‍​കാ​വ്, വെ​ളി​ന​ല്ലൂ​ര്‍, പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബ് വ​ഴി സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും.

കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്ത​ണം

കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തി​യ എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലേ​യും ഡ്രൈ​വ​ര്‍​മാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.