കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ അ​ധി​ക ബാ​ച്ച് അ​നു​വ​ദി​ച്ചു
Tuesday, April 13, 2021 11:05 PM IST
കൊ​ല്ലം: കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പു​തി​യ​താ​യി മൂ​ന്നു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ലേ​യ്ക്ക് അ​ധി​ക ബാ​ച്ച് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു.
പു​തി​യ അ​നു​മ​തി​യോ​ടു കൂ​ടി കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​ത്തി​ല്‍ ഒ​ന്നു മു​ത​ല്‍ 12 വ​രെ​യു​ള​ള ക്ലാ​സു​ക​ള്‍​ക്ക് അ​ഡീ​ഷ​ണ​ല്‍ ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യം യാ​ഥാ​ര്‍​ഥ്യ​മാ​യി. അ​ഡീ​ഷ​ണ​ല്‍ ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്ന് 1, 2 ക്ലാ​സു​ക​ളി​ലേ​യ്ക്കും 11,12 ക്ലാ​സു​ക​ളി​ലേ​യ്ക്കും അ​ധി​ക ബാ​ച്ച് അ​നു​വ​ദി​ച്ച് ക​ഴി​ഞ്ഞ് ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഉ​ത്ത​ര​വാ​യി​രു​ന്നു.
മു​ള​ങ്കാ​ട​ക​ത്ത് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​തു മു​ത​ല്‍ ഒ​ന്നു മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ള്‍​ക്ക് അ​ധി​ക ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് ഇ​പ്പോ​ള്‍ ഒ​ന്നു മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ലേ​യ്ക്ക് അ​ധി​ക ബാ​ച്ച് എ​ന്ന ആ​വ​ശ്യം സാ​ധ്യ​മാ​യ​ത്.
2021-22 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ത​ന്നെ അ​ധി​ക ബാ​ച്ചി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക - അ​ധ്യാ​പ​കേ​ത​ര ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം സ​ത്വ​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ ഉ​ത്ത​ര​വ് വ​ന്ന​തോ​ടു കൂ​ടി കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ ഇ​പ്പോ​ഴു​ള​ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ര​ട്ടി എ​ണ്ണം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മൂ​ന്നു മു​ത​ല്‍ 10 വ​രെ​യു​ള​ള ക്ലാ​സു​ക​ളി​ലേ​യ്ക്ക് അ​ധ്യ​യ​നം സാ​ധ്യ​മാ​കു​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി. അ​റി​യി​ച്ചു.