തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി ചെ​യ​്ത് ബി​എ​ല്‍​ഒ​മാ​ര്‍ പ​രാ​തി​യു​മാ​യി അ​ധി​കൃ​ത​ര്‍​ക്കു മു​മ്പാ​കെ
Monday, April 12, 2021 11:14 PM IST
ച​വ​റ: തെ​ര​ഞ്ഞെ​ടു​പ്പു​ത്സ​വം ഭം​ഗി​യാ​ക്കാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും ഒ​പ്പം നി​ന്ന ബൂ​ത്തു ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ (ബി​എ​ല്‍​ഒ) ആ​രും പ​രി​ഗ​ണി​ച്ചി​ലെ്ല എ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്ത്.
ച​വ​റ മ​ണ്ഡ​ല​ത്തി​ലെ ബി​എ​ല്‍​മാ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി പ്ര​ഖ്യാ​പി​ച്ച ദി​വ​സം മു​ത​ല്‍ തു​ട​ങ്ങി​യ ബി​എ​ല്‍​ഒ​മാ​രു​ടെ ജോ​ലി​ക്ക് പ്ര​തി​ഫ​ല​മാ​യി​ക്കി​ട്ടി​യ​ത് കു​റ​ഞ്ഞ വേ​ത​ന​മാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ആ​രോ​പ​ണം.
വേ​ന​ല്‍​ച്ചൂ​ടി​നെ​പ്പോ​ലും വ​ക വ​യ്ക്കാ​തെ വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി വോ​ട്ടു ചെ​യ്യാ​നു​ള്ള സ്ലി​പ്പ് വി​ത​ര​ണം മു​ത​ല്‍ പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വോ​ട്ട​ര്‍​മാ​രെ​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്ത ത​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ കാ​ണ​ണ​മെ​ന്നാ​ണ് ബി​എ​ല്‍​ഒ​മാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​ന് പോ​ലീ​സി​നെ സ​ഹാ​യി​ക്കാ​നാ​യി ജോ​ലി ചെ​യ്ത​വ​ര്‍​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കും കൂ​ടു​ത​ല്‍ വേ​ത​നം ന​ല്‍​കി​യ​പ്പോ​ള്‍ ഒ​ന്ന​ര​മാ​സ​ക്കാ​ലം ക​ഷ്ട​പ്പെ​ട്ട ത​ങ്ങ​ളെ അ​വ​ഗ​ണി​ച്ച​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. പ​ല​പ്പോ​ഴും സ്ലി​പ്പ് വി​ത​ര​ണം രാ​ത്രി വ​രെ നീ​ണ്ടു നി​ന്നി​ട്ടും ജോ​ലി​യി​ല്‍ അ​ല​സ​ത കാ​ണി​ക്കാ​തെ ആ​ത്മാ​ര്‍​ഥ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ഭം​ഗി​യാ​ക്ക​ന്‍ അ​ഹോ​രാ​ത്രം ജോ​ലി ചെ​യ്ത ബി​എ​ല്‍​ഒ​മാ​രു​ടെ ക​ഷ്ട​പ്പാ​ട് കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി ത​ഹ​സീ​ല്‍​ദാ​ര്‍​ക്ക് ഇ​വ​ര്‍ നി​വേ​ദ​നം ന​ല്‍​കു​ക​യും ചെ​യ്തു.