വി​ട്ടു​മാ​റാ​ത്ത രോ​ഗ​മു​ള്ള​വ​രു​ടേ​യും വീ​ടി​ല്ലാ​ത്ത​വ​രു​ടെ​യും ദു​രി​തം ഹൃ​ദ​യ നൊ​ന്പ​ര​മാ​യെ​ന്ന്
Monday, April 12, 2021 11:14 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: വി​ട്ടു​മാ​റാ​ത്ത രോ​ഗ​ബാ​ധി​ത​രെ​യും ക​യ​റി കി​ട​ക്കാ​ൻ കൂ​ര പോ​ലു​മി​ല്ലാ​ത്ത​വ​രു​ടെ ദു​രി​ത​ങ്ങ​ളും പി​രി​ഞ്ഞു പോ​കാ​ത്ത പ​ട്ടി​ണി​യു​മാ​യി ക​ഴി​യു​ന്ന​വ​രെ​യും ക​ണ്ട​പ്പോ​ൾ ക​ണ്ണു നി​റ​ഞ്ഞു പോ​യെ​ന്ന് ചാ​ത്ത​ന്നൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പ്‌.
ടാ​ർ പാ​ളി​നും മ​റ്റും വ​ച്ച് മ​റ​ച്ച കൂ​ര​ക​ളി​ൽ ക​ഴി​യു​ന്ന എ​ൻ​പ​തി​ല​ധി​കം പ്രാ​യ​മു​ള്ള നി​ര​വ​ധി പേ​രെ ഗ്രാ​മ​ങ്ങ​ളി​ൽ ക​ണ്ടു​മു​ട്ടി. അ​വ​രു​ടെ ദു​രി​ത ക​ഥ​ക​ൾ കേ​ട്ട​പ്പോ​ൾ സ​ങ്ക​ട​മാ​യി. സ​ഹാ​യം തേ​ടി പ​ല​രും ക​ര​ഞ്ഞു. അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ലോ ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച കൊ​ണ്ടോ പ​ല ത​വ​ണ അ​പേ​ക്ഷി​ച്ചി​ട്ടും വീ​ട് അ​നു​വ​ദി​ക്ക​പ്പ​ടാ​ത്ത​വ​ർ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ധാ​രാ​ള​മു​ണ്ട്.
50 വ​ർ​ഷം മു​മ്പു​ള്ള കേ​ര​ള​ത്തി​ന്‍റെ അ​വ​സ്ഥ​യാ​ണ് പ​ല ഗ്രാ​മ​ങ്ങ​ളി​ലും ചെ​ന്ന​പ്പോ​ൾ കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. ഗു​രു​ത​ര​മാ​യ മാ​റാ​രോ​ഗ​ങ്ങ​ൾ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ. കാ​രു​ണ്യ ചി​കി​ത്സാ ഫ​ണ്ട് നി​ർ​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം ല​ഭി​ക്കു​മാ​യി​രു​ന്നു. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ശു​വ​ണ്ടി ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ട്ടി​ണി നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞു. വ​ല്ല​പ്പോ​ഴും കി​ട്ടു​ന്ന കി​റ്റ് പ​ട്ടി​ണി മാ​റ്റാ​ൻ ഉ​ത​കു​ന്ന​ത​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യം ബോ​ധ്യ​പ്പെ​ട്ടു.
തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട മ​ന​സി​ൽ നി​ന്നും വി​ട്ടു പോ​കാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പ് വി​വ​രി​ച്ചു. യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം കു​ട്ടി​ചേ​ർ​ത്തു.