ഫെ​ഫ്ക ഡാ​ൻ​സേ​ഴ്സ് യൂ​ണി​യ​ൻ കൊ​ല്ലം യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം നാ​ളെ
Monday, April 12, 2021 10:49 PM IST
കൊ​ല്ലം: ഫെ​ഫ്ക മി​നി സ്ക്രീ​ൻ ആ​ന്‍റ് ഡാ​ൻ​സേ​ഴ്സ് യൂ​ണി​യ​ന്‍റെ കൊ​ല്ലം യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് പ​ള്ളി​മു​ക്ക് ഗ​ണ്ണേ​ഴ്സ് ക്ല​ബി​ൽ ന​ട​ക്കും. കോ​റി​യാ​ഗ്രാ​ഫ​ർ ഷെ​രി​ഫ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
അ​ന​ന്തു പ​ടി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ആ​ദ്യ മെ​ന്പ​ർ​ഷി​പ്പ് വി​ത​ര​ണം മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റും ധ​ന​സ​ഹാ​യ വി​ത​ര​ണം സി​നി​മ- സീ​രി​യ​ൽ താ​രം ഇ.​എ.​രാ​ജേ​ന്ദ്ര​നും നി​ർ​വ​ഹി​ക്കും. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഹം​സ​ത്ത് ബീ​വി ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ന​ട​ത്തും.
എം.​നൗ​ഷാ​ദ് എം​എ​ൽ​എ, ഉ​ണ്ണി, മ​നോ​ജ്, എ​സ്.​അ​ക്ബ​ർ​ഷാ, ഷൈ​ജു മ​ഹാ​മു​ദ്ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

സൗ​ജ​ന്യ പ​രി​ശീ​ല​നം

കൊല്ലം: നെ​ഹ്റു യു​വ​കേ​ന്ദ്ര ന​ട​ത്തു​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യ ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ്, ക​മ്പ്യൂ​ട്ട​ര്‍ വി​ഷ​യ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​നും ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സു​ക​ള്‍​ക്കും 18 നും 30 ​നും മ​ധ്യേ പ്രാ​യ​മു​ള്ള പ്ല​സ് ടു ​പാ​സാ​യ യു​വ​തീ യു​വാ​ക്ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കും പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ര്‍​ഗ​ക്കാ​ര്‍​ക്കും മു​ന്‍​ഗ​ണ​ന​യു​ണ്ട്. 20 ന് ​മു​ന്‍​പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ 9400598000 ന​മ്പ​രി​ല്‍ വാ​ട്‌​സാ​പ്പ് അ​യ​യ്ക്ക​ണം.