സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Monday, April 12, 2021 10:49 PM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ലു​വാ​തു​ക്ക​ൽ ശ്രീ​രാ​മ​പു​ര​ത്ത് ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രെ പാ​രി​ഷ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സ്കൂ​ട്ട​ർ യാ​ത്ര​ക്ക​ര​നാ​യ പാ​രി​പ്പ​ള്ളി വി.​എ​ൻ നി​വാ​സി​ൽ വി​ജ​യ​ൻ (61), ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ക​ല്ലു​വാ​തു​ക്ക​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ പ്ര​ജി​ത് (24), മേ​വ​ന​ക്കോ​ണം ല​ക്ഷ്മി നി​വാ​സി​ൽ അ​ന​ന്ദു രാ​ജ്(24), പാ​രി​പ്പ​ള്ളി ആ​ർ​എ​സ്ഭ​വ​നി​ൽ അ​രു​ൺ രാ​ജ്(24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഞാ​യ​റാ​ഴ​ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​രി​പ്പ​ള്ളി​യി​ൽ നി​ന്നും ഒ​രേ ദി​ശ​യി​ൽ വ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ സ്കൂ​ട്ട​ർ ഒ​രു വ​ശ​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ട​യി​ൽ പി​ന്നാ​ലെ വ​ന്ന ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു.