ഉ​ഷാ​റാ​യി വി​ഷു വി​പ​ണി
Monday, April 12, 2021 10:49 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: വി​ഷു​വി​നെ വ​ര​വേ​ൽ​ക്കാ​ൻ വി​പ​ണി​യി​ൽ ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു. ക​ണി​വെ​ള്ള​രി​യും മ​ത്ത​നു​മൊ​ക്ക ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ലോ​ഡ് ക​ണ​ക്കി​ന് ജി​ല്ല​യി​ൽ എ​ത്തി. മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ചി​ല്ല​റ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന തി​ര​ക്കാ​യി​രു​ന്നു ജി​ല്ല​യി​ൽ എ​വി​ടെ​യും. ഇ​ന്ന് രാ​വി​ലെ മു​ത​ൽ വി​ഷു വി​പ​ണി തി​ര​ക്കി​ല​മ​രും. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി​ല്ലെ​ങ്കി​ൽ കാ​ര്യ​മാ​യ വി​ൽ​പ്പ​ന ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ.

കൊ​ല്ലം ന​ഗ​ര​ത്തി​ൽ വി​ഷു വി​പ​ണി​യി​ൽ ഏ​റ്റ​വും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് കൊ​ല്ലം എ​സ്എം​പി പാ​ല​സ് റോ​ഡി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്. ഇ​വി​ടേ​യ്ക്ക് ആ​വ​ശ്യ​മാ​യ ചെ​റി​യ വെ​ള്ള​രി​യും മ​ത്ത​നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ എ​ത്തി. വെ​ള്ള​രി​ക്ക് കി​ലോ​ഗ്രാ​മി​ന് 16 രൂ​പ മു​ത​ലാ​ണ് വി​ല. നാ​ട​ൻ വെ​ള്ള​രി​ക്ക് 20 രൂ​പ കൊ​ടു​ക്ക​ണം.

ചെ​റി​യ ച​ക്ക​യും ആ​പ്പി​ൾ, ഓ​റ​ഞ്ച്, മു​ന്തി​രി എ​ന്നി​വ​യും വാ​ങ്ങാ​ൻ ല​ഭി​ക്കും. ഇ​വ​യെ​ല്ലാം കൂ​ടി​യു​ള്ള കി​റ്റു​ക​ളും നി​റ​ച്ച് തു​ട​ങ്ങി. അ​വ ഇ​ന്നു​മു​ത​ൽ വി​പ​ണി​യി​ൽ ല​ഭി​ക്കും. 150 രൂ​പ മു​ത​ലു​ള്ള കി​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. ഇ​തൊ​ടൊ​പ്പം ക​ണി​ക്കൊ​ന്ന പൂ​ക്ക​ളും ഉ​ണ്ടാ​കും.

ക​ണി​ക്കൊ​ന്ന പൂ​ക്ക​ളു​ടെ വി​ൽ​പ്പ​ന ഇ​ന്ന് ഉ​ച്ച​യോ​ടെ കൂ​ടു​ത​ൽ സ​ജീ​വ​മാ​കും. പൂ​ക്ക​ൾ ഇ​റു​ത്തു​വ​ച്ചാ​ൽ പെ​ട്ടെ​ന്ന് വാ​ടി​പ്പോ​കും. അ​തു​കൊ​ണ്ടാ​ണ് വി​പ​ണി​യി​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം കൂ​ടു​ത​ൽ കൊ​ന്ന​പ്പൂ​ക്ക​ൾ എ​ത്തു​ക.

പൂ​ത്തു​നി​ന്ന കൊ​ന്ന മ​ര​ങ്ങ​ളി​ൽ പ​ല​തും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ശൂ​ന്യ​മാ​യി. ചി​ല​രൊ​ക്കെ ഇ​ത് സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​യ​ൽ​ക്കാ​ർ​ക്കു​മൊ​ക്ക​യാ​യി ക​രു​തി വ​യ്ക്കും. ബാ​ക്കി​യു​ള്ള​വ​യാ​ണ് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തു​ന്ന​ത്. നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി ഹോ​ർ​ട്ടി കോ​ർ​പ്പും ഇ​ന്ന് വി​ഷു വി​പ​ണി​യി​ൽ സ​ജീ​വ​മാ​കും. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം അ​വ​രു​ടെ ച​ന്ത പ്ര​വ​ർ​ത്തി​ക്കും. നാ​ട​ൻ ക​ണി​വെ​ള്ള​രി​യാ​ണ് ഹോ​ർ​ട്ടി കോ​ർ​പ്പി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.