ബൂ​ത്തുത​ല ക​ണ​ക്കു​ക​ൾ ല​ഭി​ച്ചു: വി​ജ​യ​മു​റ​പ്പാ​യ​താ​യി മു​ന്ന​ണി​ക​ൾ
Sunday, April 11, 2021 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബൂ​ത്തു ത​ല ക​ണ​ക്കു​ക​ൾ കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സു​ക​ളി​ൽ ല​ഭി​ച്ചു. ഈ ​ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജ​യം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് എ​ൽഡിഎ​ഫും യുഡിഎ​ഫും.
ഓ​രോ ബൂ​ത്തു​ക​ളി​ൽ നി​ന്നു​മു​ള്ള ക​ണ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ബൂ​ത്തു ത​ല ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക​ളാ​ണ് ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ ബൂ​ത്തി​ലും പോ​ൾ ചെ​യ്യ​പ്പെ​ട്ട വോ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ​ക്കെ​ടു​പ്പു ന​ട​ന്നി​രി​ക്കു​ന്ന​ത്.​ എ​ൽ​ഡിഎ​ഫ് വോ​ട്ടു​ക​ൾ, യുഡിഎ​ഫ് വോ​ട്ടു​ക​ൾ , എ​ൻഡിഎ ​വോ​ട്ടു​ക​ൾ എ​ന്നി​വ പ്ര​ത്യേ​ക​മാ​യി ത​രം തി​രി​ച്ചാ​ണ് ക​ണ​ക്കു​ക​ൾ.​ ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​കൂ​ട്ട​രും ക​ണ​ക്കു​ക​ൾ നി​ര​ത്തി വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ബൂ​ത്തു ത​ല ക​ണ​ക്കു​ക​ളു​ടെ വി​ശ്വാ​സ്യ​ത ത​ങ്ങ​ൾ​ക്കാ​ണെ​ന്ന് എ​ൽഡിഎ​ഫ് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ ത​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ളും പി​ഴ​ക്കാ​റി​ല്ലെ​ന്ന് യുഡിഎ​ഫ് വ്യ​ക്ത​മാ​ക്കു​ന്നു.
സിപിഎമ്മിന്‍റെ ​ര​ണ്ട് ഏ​രി​യാ ക​മ്മി​റ്റി​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം. നെ​ടു​വ​ത്തൂ​രും കൊ​ട്ടാ​ര​ക്ക​ര​യു​മാ​ണ് ര​ണ്ട് ഏ​രി​യാ ക​മ്മി​റ്റി​ക​ൾ. നെ​ടു​വ​ത്തൂ​രി​ൽ 14000 - 15000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കു​മെ​ന്നാ​ണ് അ​വ​രു​ടെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ 8000- 10000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​വും പ്ര​തീ​ക്ഷി​ക്കു​ന്നു.
എ​ഴു​കോ​ൺ, ക​രീ​പ്ര, വെ​ളി​യം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. നെ​ടു​വ​ത്തൂ​രും ഉ​മ്മ​ന്നൂ​രും മു​നി​സി​പ്പാ​ലി​റ്റി​യി​ലും യുഡിഎ​ഫ് നേ​ക്കാ​ൾ മു​ന്നി​ലെ​ത്തും.​ കു​ള​ക്ക​ട​യി​ലും മൈ​ല​ത്തും ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രി​ക്കും. എ​ന്നാ​ൽ ഈ ​ക​ണ​ക്കു​ക​ൾ നേ​തൃ​ത്വം പൂ​ർ​ണമാ​യി മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ല.15000​നും 20000നും ​ഇ​ട​യി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കു​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.
യുഡിഎ​ഫ് ബൂ​ത്തു​ക​ളി​ൽ നി​ന്നു ല​ഭി​ച്ച ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 12000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കു​ള​ക്ക​ട, മൈ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​കും.
8000 വോ​ട്ട് അ​ധി​ക​മാ​യി ഇ​വി​ടെ നി​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.​ ര​ശ്മി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും വ​ലി​യ നേ​ട്ട​മു​ണ്ടാ​യി​രു​ന്നു. കു​ള​ക്ക​ട​യി​ൽ നി​ന്നു മാ​ത്രം 4000 വോ​ട്ടാ​ണ് അ​ധി​ക​മാ​യി ല​ഭി​ച്ച​ത്.​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് വ​ർ​ധി​ക്കു​മെ​ന്നാ​ണ് യുഡിഎ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.​
വെ​ളി​യ​ത്തും എ​ഴു​കോ​ണും ക​ഴി​ഞ്ഞ കാ​ല നേ​ട്ട​മു​ണ്ടാ​ക്കാ​ൻ എ​ൽഡിഎ​ഫിന് ​ക​ഴി​യി​ല്ല. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​രീ​പ്ര​യി​ലും എ​ൽഡിഎ​ഫിനൊ​പ്പ​മെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് യുഡിഎ​ഫിന്‍റെ ക​ണ​ക്കു​ക​ൾ. മു​നി​സി​പ്പാ​ലി​റ്റി​യി​ലും നെ​ടു​വ​ത്തൂ​രും ഉ​മ്മ​ന്നൂ​രും യുഡിഎ​ഫ് മു​ന്നി​ലെ​ത്തും.
മ​ണ്ഡ​ല​ത്തി​ൽ 35000 വോ​ട്ടു​ക​ളി​ല​ധി​കം നേ​ടു​മെ​ന്നാ​ണ് എ​ൻഡിഎ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ ത​വ​ണ 24062 വോ​ട്ടാ​ണ് ല​ഭി​ച്ച​തെ​ങ്കി​ൽ അ​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം വ​ർ​ധന​വ് ഇ​ക്കു​റി​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​വ​രു​ടെ ക​ണ​ക്കു​ക​ൾ.
ബൂ​ത്തു ത​ല ക​ണ​ക്കു​ക​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ക​ൾ ന​ട​ന്നി​ട്ടു​ള്ള​താ​യാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ.​ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ലി​ന് അ​ന​ഭി​മ​ത​നാ​യി​രു​ന്ന​തി​നാ​ൽ ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സു​കാ​ർ ഐ​ഷാ പോ​റ്റി​ക്ക് വോ​ട്ടു ചെ​യ്തി​രു​ന്നു.​ ഇ​ക്കു​റി ആ ​വോ​ട്ടു​ക​ൾ ര​ശ്മി​ക്ക് ല​ഭി​ച്ചേ​ക്കാ​മെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​ച്ച​വ​ർ ഇ​പ്പോ​ൾ എ​ന്തു നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് ഫ​ലം വ​ന്നാ​ലെ വ്യ​ക്ത​മാ​വു​ക​യു​ള്ളു.
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ൽ സിപിഐ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്.​ പ്ര​മു​ഖ​രി​ൽ പ​ല​രും തോ​റ്റു. മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും സീ​റ്റു​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. മു​ന്ന​ണി​യി​ലു​ണ്ടാ​യ കാ​ലു​വാ​ര​ലാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് സിപി​ഐ വി​ശ്വ​സി​ക്കു​ന്നു​ണ്ട്.
കേ​ര​ളാ കോ​ൺ​ഗ്ര​സ് (ബി)​ക്ക് സി​പിഎം അ​മി​ത പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​ലും സി​പിഐ​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്.​ ഇ​തൊ​ക്കെ വോ​ട്ടി​നെ ബാ​ധി​ച്ചേ​ക്കാ​വു​ന്ന ഘ​ട​ക​ങ്ങ​ളാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.