പു​ന​ലൂ​ർ ഇ​എ​സ്ഐ ആ​ശു​പ​ത്രി ന​വീ​ക​രി​ച്ചു
Sunday, April 11, 2021 11:25 PM IST
പു​ന​ലൂ​ർ : എം​എ​ൽ​എ​യും വ​നം മ​ന്ത്രി​യു​മാ​യ കെ ​രാ​ജു​വി​ന്‍റേ​യും തൊ​ഴി​ൽ മ​ന്ത്രി ടി ​പി രാ​മ​കൃ​ഷ്ണ​ന്‍റേ​യും ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ ആ​യ പു​ന​ലൂ​ർ ഇ​എ​സ്ഐ ആ​ശു​പ​ത്രി മു​ഖം മി​നു​ക്കി.
ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ മ​ച്ചി​ല്‍ ഏ​തു​സ​മ​യ​വും അ​ട​ര്‍​ന്നു വീ​ഴാ​വു​ന്ന കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ ആ​യി​രു​ന്നു. ദ്ര​വി​ച്ച് വീ​ഴാ​റാ​യ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ഗ്രി​ല്ലു​ക​ളും. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ പ​ട​വു​ക​ള്‍. പൊ​ട്ടി​യ ജ​നാ​ല​ച്ചി​ല്ലു​ക​ള്‍, വി​ഷ​പ്പാ​മ്പു​ക​ളു​ടെ താ​വ​ള​മാ​യ വ​ള​പ്പും ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ളും.
ആ​ള്‍​പ്പൊ​ക്ക​ത്തി​ല്‍ പ​രി​സ​രം കാ​ടു​മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു. ശ​രി​ക്കും ഭാ​ര്‍​ഗ​വീ നി​ല​യം ആ​യി​രു​ന്നു ഇ​വി​ടം. ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ന്ന് ആ​ണ് പ​രി​സ​ര​വാ​സി​ക​ളും ക​ഴി​ഞ്ഞ​ത്. ഇ​താ​യി​രു​ന്നു പു​ന​ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഭ​ര​ണി​ക്കാ​വ് വാ​ർ​ഡി​ലെ ഇ ​എ​സ് ഐ ​ആ​ശു​പ​ത്രി​യു​ടെ അ​വ​സ്ഥ.
ക​ഴി​ഞ്ഞ ജൂ​ലാ​യ് അ​ഞ്ചി​ന് ഡോ​ക്ട​റു​ടെ ക​ണ്‍​സ​ള്‍​ട്ടി​ങ് മു​റി​യി​ല്‍ മ​ച്ചി​ല്‍ നി​ന്നും ഇ​ള​കി​വീ​ണ കോ​ണ്‍​ക്രീ​റ്റ് പാ​ളി ത​ല​യി​ല്‍ പ​തി​ക്കാ​തെ രോ​ഗി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. മു​റി​യി​ലേ​യ്ക്ക് ക​യ​റു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് സം​ഭ​വം എ​ന്ന​തി​നാ​ല്‍ ഡോ​ക്ട​റും ര​ക്ഷ​പ്പെ​ട്ടു.
ആ​ശു​പ​ത്രി​യു​ടെ ഗു​രു​ത​രാ​വ​സ്ഥ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ര​ഞ്ജി​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ കെ. ​രാ​ജു മു​ൻ​പാ​കെ അ​വ​ത​രി​പ്പി​ച്ചു. ഉ​ട​ൻ​ത​ന്നെ മ​ന്ത്രി ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ക​യും മ​ന്ത്രി ടി ​പി രാ​മ​കൃ​ഷ്ണ​ൻ മു​ൻ​പാ​കെ ഗു​രു​ത​രാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
മ​ന്ത്രി ടി ​പി രാ​മ​കൃ​ഷ്ണ​ൻ തൃ​ശൂ​ർ ഇ ​എ​സ് ഐ ​ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ഉ​ന്ന​ത എ​ഞ്ചി​നീ​യ​റിം​ഗ് സം​ഘം പു​ന​ലൂ​ർ ഇ​എ​സ്ഐ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.
മ​ന്ത്രി​മാ​രു​ടെ ഇ​ട​പെ​ട​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് വേ​ണ്ടി 28 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. കെ​ട്ടി​ട​വും ചു​റ്റു​മ​തി​ലും ചാ​യം പൂ​ശി മ​നോ​ഹ​ര​മാ​ക്കി. കാ​ടു​മൂ​ടി കി​ട​ന്ന ആ​ശു​പ​ത്രി പ​രി​സ​രം വൃ​ത്തി​യാ​ക്കു​ക​യും ദ്ര​വി​ച്ചു വീ​ഴാ​റാ​യ ഗ്രി​ല്ലു​ക​ൾ, ജ​ന​ലു​ക​ൾ, വാ​തി​ലു​ക​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന നാ​ലു ശൗ​ചാ​ല​യ​ങ്ങ​ൾ എ​ന്നി​വ ന​വീ​ക​രി​ക്കു​ക​യും, കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ആ​യി ര​ണ്ട് ജ​ല​സം​ഭ​ര​ണി​ക​ൾ സ്ഥാ​പി​ക്കു​ക​യും, രോ​ഗി​ക​ൾ​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ടൈ​ൽ പ​കു​ക​യും, ത​റ മി​നു​ക്കു​ക​യും ചെ​യ്തു.
ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഒ​ന്നാ​മ​ത്തെ ക​വാ​ട​ത്തി​ൽ വീ​ൽ​ചെ​യ​റും സ്‌​ട്ര​ക്ച​റും ക​യ​റു​ന്ന​തി​നു വേ​ണ്ടി​യു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ക​യും, 1992 ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ശി​ച്ചു​പോ​യ കി​ണ​ർ ന​വീ​ക​രി​ക്കു​ക​യും, ആ​ശു​പ​ത്രി വ​ള​പ്പി​ൽ​അ​പ​ക​ട അ​വ​സ്ഥ​യി​ലാ​യി​രു​ന്ന കോ​ട്ടേ​ഴ്സു​ക​ൾ ഇ​ടി​ച്ചു ക​ള​ഞ്ഞു പു​തി​യ കോ​ട്ടേ​ജു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തു​ൾ​പ്പെ​ടെ യു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്നു വ​രു​ന്ന​ത്.
ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ കൊ​ല്ലം എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും നാ​ളി​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
60 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​റോ​ണ​ക്കാ​ല​ത്തി​ന് മു​ന്‍​പ് 150-ഓ​ളം രോ​ഗി​ക​ളും ഇ​പ്പോ​ള്‍ 60-ഓ​ളം രോ​ഗി​ക​ളും ദി​വ​സ​വും ചി​കി​ത്സ തേ​ടി വ​രു​ന്നു. തോ​ട്ടം മേ​ഖ​ല​യി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ശ്ര​യി​ക്കു​ന്ന​ത് പു​ന​ലൂ​രി​ലെ ഇ ​എ​സ് ഐ ​ആ​ശു​പ​ത്രി​യാ​ണ്.
ജ​ന​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പ​രി​സ​ര​വാ​സി​ക​ളു​ടെ യും ​ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ സ​ഫ​ല​മാ​ക്കി​യ​ത്.