ചാ​ത്ത​ന്നൂ​രിൽ വി​ധി നി​ർ​ണയം നടത്തുന്ന​ത് സ്ത്രീ ​വോ​ട്ട​ർമാ​ർ
Saturday, April 10, 2021 11:28 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: പു​രു​ഷ​ന്മാ​രെ​ക്കാ​ൾ 11891 സ്ത്രീ​ക​ൾ അ​ധി​ക​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ വി​ധി നി​ർ​ണയി​ക്കു​ന്ന​ത് സ്ത്രീ ​വോ​ട്ട​റ​ന്മാ​ർ.​ കോ​വി​ഡ് കാ​ല​ത്തോ​ടെ ആ​രം​ഭി​ച്ച ഭ​ക്ഷ്യ കി​റ്റ് സ്ത്രീ ​വോ​ട്ട​റ​ന്മാ​രെ​യും മു​ട​ക്ക​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യു​ന്ന പെ​ൻ​ഷ​നു​ക​ൾ വ​യോ​ജ​ന​ങ്ങ​ളെ​യും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തി​ന്‍റെ പ​രീ​ക്ഷ​ണം കൂ​ടി​യാ​യി​രി​ക്കും ഈ ​തെര​ഞ്ഞെ​ടു​പ്പി​ലെ വി​ധി​യെ​ഴു​ത്ത്.​

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി പ്ര​കാ​രം 6000 രു​പ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യും ജ​ന​ങ്ങ​ളെ എ​ത്ര ബി​ജെ​പി യോ​ട് അ​ടു​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​തി​ന്‍റെ തെ​ളി​വു​മാ​കും.​ രാ​ഷ്ട്രീ​യ​ത്തെ​ക്കാ​ൾ പ​ര​സ്പ​ര ആ​രോ​പ​ണ​ങ്ങ​ളെ​ക്കാ​ൾ വോ​ട്ട​റ​ന്മാ​ർ ചെ​വി​കൊ​ടു​ത്തി​ട്ടു​ള്ള​ത് നി​ത്യ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ്.​ അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും വീ​ട് അ​നു​വ​ദി​ക്കാ​തി​രു​ന്ന​തും തൊ​ഴി​ൽ മേ​ഖ​ല​ക​ളു​ടെ സ്തം​ഭ​ന​വും ഗു​രു​ത​ര​മാ​യ കു​ടി​വെ​ള്ള പ്ര​ശ്ന​വും ഗു​രു​ത​ര രോ​ഗി​ക​ളാ​യ​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം ല​ഭ്യ​മാ​കാ​ത്ത​തു​മൊ​ക്കെ വോ​ട്ട​റ​ന്മാ​രെ ചി​ന്തി​പ്പി​ച്ചി​ട്ടു​ണ്ടാ​കും.
2016-ലെ ​നി​യ​മ​സ​ഭ തെര​ഞ്ഞെ​ടു​പ്പി​ൽ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ 94879 സ്ത്രീ​ക​ളും 802 11 പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടെ 175090 വോ​ട്ട​റ​ന്മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 133 199 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പു​രു​ഷ​ന്മാ​രെ​ക്കാ​ൾ 14668 വോ​ട്ട​റ​ന്മാ​രാ​യി​രു​ന്നു അ​ന്ന് കൂ​ടു​ത​ലാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി പോ​ൾ ചെ​യ്ത വോ​ട്ടി​ന്‍റെ 50.74 ശതമാനം നേ​ടി വി​ജ​യി​ച്ചു. ​ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ജി.​എ​സ്.​ജ​യ ലാ​ലി​ന് 67606 വോ​ട്ടും ബി ​ജെ പി ​സ്ഥാ​നാ​ർ​ഥി ബി.​ബി.​ഗോ​പ​കു​മാ​റി​ന് 33 199 വോ​ട്ടും യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി ശു​ര നാ​ട് രാ​ജ​ശേ​ഖ​ര​ന് 30139 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. 14668 അ​ധി​ക​മു​ള്ള​സ്ത്രീ വോ​ട്ട​റ​ന്മാ​രി​ൽ ഭു​രി​പ​ക്ഷ​വും ഇ​ട​തു​മു​ന്ന​ണി​യെ​യാ​ണ് അ​ന്ന് പി​ന്തു​ണ​ച്ച​ത്.

2016-ലെ ​തെര​ഞ്ഞെ​ടു​പ്പി​ൽ 175090 വോ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ 184661 ആ​യി വ​ർ​ധി​ച്ചു. 57 20 വോ​ട്ട​റ​ന്മാ​ർ കൂ​ടി. ക​ഴി​ഞ്ഞ ത​വ​ണ 94879 സ്ത്രീ ​വോ​ട്ട​റ​ന്മാ​രാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ 98760 ആ​യി. ക​ഴി​ഞ്ഞ ത​വ​ണ 802 11 പു​രു​ഷ വോ​ട്ട​റ​ന്മാ​രാ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ 85898 ആ​യി മാ​റി. ക​ഴി​ഞ്ഞ ത​വ​ണ 13 3199 പേ​ർ വോ​ട്ട് ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ 137 242. വോ​ട്ട​റ​ന്മാ​ർ 5720 കു​ടി​യെ​ങ്കി​ലും വോ​ട്ട് ചെ​യ്ത​വ​രു​ടെ എ​ണ്ണം 4043 ആ​ണ് കു​ടി​യ​ത്. ഇ​ത്ത​വ​ണ 72857 സ്ത്രീ​ക​ളും 60966 പു​രു​ഷ​ന്മാ​രും 3 ട്രാ​ൻ​സ് ജ​ൻ​ഡ​റു​ക​ളു​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ബൂ​ത്തു​ക​ളു​ടെ എ​ണ്ണം 145-ൽ ​നി​ന്നും 159 ആ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. 80 ക​ഴി​ഞ്ഞ​വ​രും മ​റ്റും ഉ​ൾ​പ്പെ​ടെ 2320 പേ​ർ സ്പെ​ഷൽ വോ​ട്ടും 920 ത​പാ​ൽ വോ​ട്ടും 179 അ​ത്യാ​വ​ശ്യ സ​ർ​വീ​സു​കാ​രും വോ​ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് മു​ന്ന​ണി​ക​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. ക​ല്ലു​വാ​തു​ക്ക​ൽ തു​ട​ങ്ങി ബി​ജെ​പി സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ൽ വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ർ​ധി​ച്ച​തും ഇ​ട​തു​മു​ന്ന​ണി​യു​ടെ ചി​ല ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​തും ആ​ർ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണേ​ണ്ട​താ​ണ് .

ക​ഴി​ഞ്ഞ ത​വ​ണ പോ​ൾ ചെ​യ്ത വോ​ട്ടി​ന്‍റെ 51 ശ​ത​മാ​ന​ത്തോ​ളം നേ​ടു​ക​യും 3 4407 വോ​ട്ട് ദു​രി​പ​ക്ഷം ല​ഭി​ക്കു​ക​യും ചെ​യ്ത ഇ​ട​തു​മു​ന്ന​ണി ഇ​ത്ത​വ​ണ അ​ത്ര വ​ലി​യ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. 15000 ത്തോ​ളം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ജ​യി​ക്കു​മെ​ന്ന് തെര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ക​ൺ​വീ​ന​ർ​ജി.​ലാ​ലു പ​റ​യു​ന്നു.​ എ​ൻ ഡി ​എ യും ​യു ഡി ​എ​ഫും ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ഇ​ട​തു മു​ന്ന​ണി​യ്ക്ക് ബോ​ധ്യ​മു​ണ്ട്.​ അ​തു​കൊ​ണ്ട് ത​ന്നെ ക​രു​ത​ലോ​ടെ​യാ​യി​രു​ന്നു ഇ​ട​തു മു​ന്ന​ണി​യു​ടെ നീ​ക്ക​ങ്ങ​ളും .

ക​ശു​വ​ണ്ടി, ക​യ​ർ തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ ​വോ​ട്ട​റ​ന്മാ​രും ഇ​ട​ത്ത​രം കു​ടും​ബ​ങ്ങ​ളും ഇ​ട​തു​മു​ന്ന​ണി​യെ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന വി​ശ്വാ​സ​ത്തി​ലും ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭ​ര​ണ നേ​ട്ട​വും എംഎ​ൽഎ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ര​ക്ഷ​യെ​ക്ക​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലു​മാ​ണ് ഇ​ട​തു മു​ന്ന​ണി. എ​ന്നാ​ൽ ഇ​തി​നെ പാ​ടേ നി​രാ​ക​രി​ക്കു​ന്ന നി​ല​പാ​ടി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം വി​ജ​യം എ​ൻ ഡി ​എ സ്ഥാ​നാ​ർ​ഥി​യ്ക്കാ​ണെ​ന്ന് അ​വ​ർ ത​റ​പ്പി​ച്ചു പ​റ​യു​ന്നു. ശ​ബ​രി​മ​ല വി​ഷ​യം ത​ന്നെ പ്ര​ധാ​ന​മാ​യും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തും. പ്ര​ധാ​ന​മ​ന്ത്രി മോ​ദി ന​ട​പ്പാ​ക്കി​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ബി ​ജെ പി ​പ​ക്ഷ​ത്തേ​ക്ക് ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.