ജ​ലീ​ൽ രാ​ജി​വെ​ക്ക​ണം: പി.ജ​ർ​മി​യാ​സ്
Saturday, April 10, 2021 11:28 PM IST
ച​വ​റ : ബ​ന്ധു​നി​യ​മ​നത്തി​ലൂ​ടെ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വും ന​ട​ത്തി​യ മ​ന്ത്രി കെ. ​ടി ജ​ലീ​ൽ ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ ക​ടി​ച്ചു തൂ​ങ്ങാ​തെ രാ​ജി​വെ​ക്ക​ണ​മെ​ന്ന് കെപിസി​സി സെ​ക്ര​ട്ട​റി പി. ​ജ​ർ​മി​യാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ന്ത്രി രാ​ജി വെ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി മ​ന്ത്രി പ​ദ​വി​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.​ സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സ്റ്റം​സ് സ്പീ​ക്ക​ർ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ചോ​ദ്യം ചെ​യ്യു​ക​യും ഫ്ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ സ്പീ​ക്ക​ർക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ എ​ല്ലാം ത​ന്നെ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും പി​ണ​റാ​യി സർക്കാരിന്‍റെ ബ​ന്ധു നി​യ​മ​ന​ങ്ങ​ൾ​ക്കും ഡോ​ള​ർ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തി​നും എ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ശ​രി​യാ​യി​രു​ന്നു​വെ​ന്ന​തി​ന് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.