പു​സ്ത​ക പ്ര​കാ​ശ​നം 16ന്
Saturday, April 10, 2021 11:27 PM IST
കൊ​ല്ലം: മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വെച്ചുച്ചിറ മധു ര​ചി​ച്ച സ​ത്യ​ത്തി​ന്‍റെ സാ​ക്ഷി എ​ന്ന സ​ർ​വീ​സ് സ്റ്റോ​റി​യു​ടെ പ്ര​കാ​ശ​നം 16ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി​ക്ക് കോ​പ്പി ന​ൽ​കി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. കെ.​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ല​യാ​ള മ​നോ​ര​മ ചീ​ഫ് ന്യൂ​സ് എ​ഡി​റ്റ​ർ ബി.​അ​ജ​യ​കു​മാ​ർ, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ജി.​ബി​ജു, ഡോ.​ജ​ല​ജ ന​രേ​ഷ് (ര​ച​നാ ബു​ക്സ്), വെ​ച്ചൂ​ച്ചി​റ മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.