കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം
Saturday, April 10, 2021 11:27 PM IST
കു​ണ്ട​റ: സ്വ​കാ​ര്യ ബ​സു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെന്ന് ​നാ​ട്ടു​കാ​ർ. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ മു​ൻ​പെ​ങ്ങും ഉ​ണ്ടാ​വാ​ത്ത ത​ര​ത്തി​ലു​ള്ള തി​ര​ക്കാ​ണ് ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലാണ് ​യാ​ത്ര. മു​ൻ​പു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ തി​ക്കും തി​ര​ക്കു​മാ​ണ് സ്വ​കാ​ര്യ ബ​സി​നു​ള്ളി​ൽ. സി​റ്റി​ങ്ങി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ്റ്റാ​ൻ​ഡി​ങ് തു​ട​രു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ന്മാ​രും സ്ഥാ​നാ​ർ​ഥി​ക​ളും നാ​ട്ടി​ൽ ഗ​താ​ഗ​ത​സൗ​ക​ര്യം ഉ​റ​പ്പു വ​രു​ത്തു​മെ​ന്ന് ആ​വ​ർ​ത്തി​ച്ചു അ​റി​യി​ച്ചത​ല്ലാ​തെ ഒ​ന്നും ചെ​യ്തി​ല്ല.

സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് നി​ല​വി​ൽ​ കോ വി​ഡ് വ്യാ​പ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ത്തതി​ന് പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​യു​ന്നെ​ങ്കി​ലും അ​വ​യൊ​ന്നും യാ​ത്രാ​ക്ളേ​ശ ത്തിനു മു​ന്നി​ൽ ബാ​ധ​ക​മാകു​ന്നി​ല്ല. കൊ​ല്ല​ത്തു​നി​ന്ന് നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും കി​ഴ​ക്കേ​ക​ല്ല​ടയിലേ​യും മ​ൺ​ട്രോ​ത്തു​രു​ത്തിലേ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​ത്രം ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ത്ത​തിന്‍റെ അ​നൗ​ചി​ത്യം നാ​ട്ടു​കാ​ർ​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല.

കൊ​ല്ല​ത്തു നി​ന്നും കൊ​ട്ടാ​ര​ക്ക​ര നി​ന്നും ചി​റ്റു​മ​ല വ​ഴി കി​ഴ​ക്കേ​ക​ല്ല​ട മ​ൺ​റോ​ത്തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ​ന്നു​കൊ​ണ്ടി​രു​ന്ന ബ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണം എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. കൊ​ല്ല​ത്തു​നി​ന്ന് മ​ൺ​ട്രോ​ത്തു​രു​ത്ത് പ​ട്ടം തു​രു​ത്ത് ശി​ങ്കാ​ര​പ്പ​ള്ളി മു​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഓ​ർ​ഡി​ന​റി ബ​സു​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ചീ​ക്ക​ൽ ക​ട​വി​ലേ​ക്കു​ള്ള ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സും പൂ​ർ​ണമാ​യും നി​ല​ച്ച​തു കാ​ര​ണം നാ​ട്ടു​കാ​ർ യാ​ത്ര ദു​രി​ത​ത്തി​ലാ​ണ്. പ​രീ​ക്ഷാ നാ​ളു​ക​ളി​ലെങ്കി​ലും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ലേ​ക്ക് അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണു തു​റ​ക്ക​ണ​മെ ന്നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.