തെ​ന്മ​ല​യി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് പു​ന​ഃ­സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
Saturday, April 10, 2021 11:27 PM IST
പു​ന​ലൂ​ർ: വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്ന തെ​ന്മ​ല​യി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഒ​ന്ന​ര വ​ർ​ഷ​മാ​യി​ട്ടും പു​ന​സ്ഥാ​പി​ക്കു​വാ​ൻ ന​ട​പ​ടി​യി​ല്ല.​ തെ​ന്മ​ല ഡാം ​ക​വ​ല ഇ​രു​ട്ടി​ലാ​യി അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു.

പ​ര​പ്പാ​ർ അ​ണ​ക്കെ​ട്ടും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും കാ​ണാ​നെ​ത്തു​തു​ന്ന​വ​ർ തി​രി​കെ​യെ​ത്തു​മ്പോ​ൾ വെ​ളി​ച്ച​മി​ല്ലാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. ഇ​ക്കോ ടൂ​റി​സം വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ, കെഐപി ആ​സ്ഥാ​നം, പ​ര​പ്പാ​ർ അ​ണ​ക്കെ​ട്ട് , പോ​ലീ​സ് സ്റ്റേ​ഷ​ൻ, വ​നം വ​കു​പ്പ് ഉ​ന്ന​ത ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​പ്ര​ധാ​ന ജം​ഗ്ഷ​നി​ൽ എംപി ഫ​ണ്ടി​ൽ നി​ന്നും പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ അ​നു​വ​ദി​ച്ചാ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ച​ത്.

​ഇ​തി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വ​ന്നി​ടി​ച്ചാ​ണ് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഹൈ​മാ​സ്റ്റ് ലൈ​റ്റ് ത​ക​ർ​ന്ന​ത്.​ ഇ​തോ​ടെ ഡാം ​ക​വ​ല ഇ​രു​ട്ടി​ലാ​യി. തെ​ന്മ​ല ജം​ഗ്ഷ​നി​ൽ നി​ന്നും അ​മി​ത​വേ​ഗ​ത​യി​ൽ വ​രു​ന്ന ടോ​റ​സും ലോ​റി​ക​ളും വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ ജം​ഗ്ഷ​നി​ലെ​ത്തു​മ്പോ​ൾ ദി​ശ​യ​റി​യാ​തെ പെ​ട്ടെ​ന്ന് തി​രി​യു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.​ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ എ​ൻ​എ​ച്ച് അ​ധി​കൃ​ത​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​യി റോ​ഡി​ൽ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ സ്ഥാ​പി​ച്ച​തു മാ​ത്ര​മാ​ണ് ഏ​ക ന​ട​പ​ടി.​

പോ​ലീ​സ് കേ​സെ​ടു​ത്ത് വാ​ഹ​ന ഉ​ട​മ​യി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​രു​ന്നു.​എ​ന്നാ​ൽ തെന്മ​ല ഗ്രാ​മപ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും തു​ട​ർ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ത്ത​താ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റ് പു​ന​സ്ഥാ​പി​ക്കു​വാ​ൻ കാ​ല​താ​മ​സ​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.​ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ളി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​വാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.