ബ​സ് യാ​ത്രി​ക​യാ​യ വ​യോ​ധി​ക​യു​ടെ പ​ണ​വും സ്വ​ർ​ണവും ക​വ​ർ​ന്ന​താ​യി പ​രാ​തി
Saturday, April 10, 2021 11:23 PM IST
കൊ​ട്ടാ​ര​ക്ക​ര : കെഎ​സ്ആ​ർറ്റി​സി ബ​സി​ൽ യാ​ത്ര ചെ​യ്യ​വേ വ​യോ​ധി​ക​യു​ടെ പ​ണ​വും സ്വ​ർ​ണവും ക​വ​ർ​ന്ന​താ​യി പ​രാ​തി. പ​ന​വേ​ലി പ​ട്ടേ​ഴി​മു​ക്ക് കു​ന്നു​വി​ള വീ​ട്ടി​ൽ മേ​രി​ക്കു​ട്ടി (70) യുടെ ​പേ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​യ്യാ​യി​ര​ത്തോ​ളം രൂ​പ​യും ഒ​രു പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ വ​ള​യും ര​ണ്ട് ഗ്രാം ​തൂ​ക്ക​മു​ള്ള മോ​തി​ര​വു​മാ​ണ് പ​ന​വേ​ലി​യി​ൽ നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു​ള്ള യാ​ത്ര മധ്യേ ബ​സി​ൽ വ​ച്ച് ന​ഷ്ട​മാ​യ​ത്.

പ​ഴ​യ സ്വ​ർ​ണാ​ഭ​ര​ണം മാ​റ്റി പു​തി​യ​ത് വാ​ങ്ങാ​നാ​യി കൊ​ച്ചു​മ​ക​ൾ സാ​നി​യോ​ടൊ​പ്പം കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു മേ​രി​ക്കു​ട്ടി. കൊ​ട്ടാ​ര​ക്ക​ര കെഎ​സ്ആ​ർറ്റിസി ​ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ ഇ​വ​ർ ഹോ​ട്ട​ലി​ൽ ക​യ​റി ചാ​യ കു​ടി​ച്ച ശേ​ഷം പ​ണം ന​ൽ​കാ​നാ​യി പേ​ഴ്സ് തു​റ​ന്ന​പ്പോ​ഴാ​ണ് പേ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​മാ​യ​താ​യി അ​റി​യു​ന്ന​ത്. ദേ​ഹാ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​ശ്ര​മി​ച്ച ശേ​ഷം വയോ​ധി​ക​യും കൊ​ച്ചു മ​ക​ളും കൊ​ട്ടാ​ര​ക്ക​ര പോലീ​സി​ൽ പ​രാ​തി ന​ൽ​കി.