കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം
Saturday, April 10, 2021 11:23 PM IST
പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം.
ക​ല്ല​ട​യാ​ർ വ​റ്റി​വ​ര​ളു​ന്നു. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം ഏ​റെ​യും രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്.

വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പി​ൽ നി​ന്നു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​വും മു​ട​ങ്ങു​ക​യാ​ണ്. ​ഇ​തി​നിs​യി​ൽ ന​ഗ​ര​ത്തി​ൽ പൈ​പ്പു​പൊ​ട്ട​ലും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. പൈ​പ്പു​ലൈ​നു​ക​ളി​ൽ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​റി​ല്ല. അ​തു കൊ​ണ്ടു ത​ന്നെ വേ​ന​ൽ​ക്കാ​ല​ത്ത് പൈ​പ്പു​പൊ​ട്ടി വ​ൻ​തോ​തി​ൽ കു​ടി​വെ​ള്ളം പാ​ഴാ​കു​മ്പോ​ഴും അ​ധി​കാ​രി​ക​ൾ മൗ​നം പാ​ലി​യ്ക്കു​ന്നു.​ ഇ​തി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വും ഉ​യ​രു​ന്നു​ണ്ട്. കി​ണ​റു​ക​ളും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളും വ​റ്റി​വ​ര​ണ്ട നി​ല​യി​ലാ​ണ്. തെ​ന്മ​ല ഡാ​മി​ലും ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു വ​രു​ന്നു.​

പു​ന​ലൂ​ർ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. ജ​പ്പാ​ൻ കു​ടി​വെ​ള​ള പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള വെ​ള്ളം എ​ല്ലാ​യി​ട​ത്തും എ​ത്തു​ന്നു​മി​ല്ല. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​കു​മ്പോ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.