മാ​ലി​ന്യ ദു​ര്‍​ഗ​ന്ധ​ത്താ​ല്‍ പൊ​റു​തി​മു​ട്ടി അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത്
Saturday, April 10, 2021 11:23 PM IST
അ​ഞ്ച​ല്‍ : ഐ​എ​സ്ഒ അം​ഗീ​കാ​രം. ഹ​രി​ത പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ശു​ചി​ത്വ പ​ഞ്ചാ​യ​ത്ത് എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ള്ള പ​ഞ്ചാ​യ​ത്താ​ണ് അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌. എ​ന്നാ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ട്ട​ണ​ത്തി​ല്‍ ഹൃ​ദ​യ ഭാ​ഗ​ത്ത് ത​ന്നെ ചാ​ക്കി​ല്‍ കെ​ട്ടി നി​റ​ച്ച വ​ലി​യ മാ​ലി​ന്യ കൂ​മ്പാ​രം ത​ന്നെ കാ​ണാ​ന്‍ ക​ഴി​യും.

ഭ​ക്ഷ​ണ മാ​ലി​ന്യ​ങ്ങ​ളും, പേ​പ്പ​ര്‍, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ചാ​ക്കി​ല്‍ കെ​ട്ടി ഇ​വി​ടെ നി​ക്ഷേ​പി​ച്ചി​ട്ട് ദി​വ​സ​ങ്ങ​ള്‍ ക​ഴി​യു​ന്നു.

മാ​ലി​ന്യം നീ​ക്കം ചെ​യു​ന്ന​തി​നോ, മാ​ലി​ന്യം ഇ​വി​ടെ വ​ലി​യ രീ​തി​യി​ല്‍ നി​ക്ഷേ​പി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നോ അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

മാ​ലി​ന്യം കു​ന്നു​കൂ​ടി​യ​തോ​ടെ ക​ടു​ത്ത ദു​ര്‍​ഗ​ന്ധ​മാ​ണ് അ​ഞ്ച​ല്‍ പ​ട്ട​ണ​ത്തി​ല്‍. ആ​യൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കാ​ന്‍ ബ​സ് കാ​ത്ത് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ നി​ല്‍​ക്കു​ന്ന​ത് ഈ ​മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന​ടു​ത്ത് ത​ന്നെ​യാ​ണ്. ഒ​പ്പം നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ദി​വ​സ​ങ്ങ​ളാ​യി ദു​ര്‍​ഗ​ന്ധം വ​മി​ച്ചു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​ട്ടും ഇ​തി​നെ​തി​രെ യാ​തൊ​ന്നും പ്ര​തി​ക​രി​ക്കാ​ന്‍ ഇ​വി​ടെ​യു​ള്ള വ്യാ​പാ​രി​ക​ളും ത​യാ​റ​ല്ല. മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രി​ല്‍ വ്യാ​പാ​രി​ക​ളും ഉ​ള്‍​പ്പെ​ടും എ​ന്ന​തി​നാ​ലാ​ണ് വ്യാ​പാ​രി​ക​ള്‍ മൗ​നം പാ​ലി​ക്കു​ന്ന​ത് എ​ന്നാ​ണ് ആ​രോ​പ​ണം.
അ​ഞ്ച​ല്‍ ആ​ര്‍​ഒ ജം​ഗ്ഷ​ന്‍, ച​ന്ത​മു​ക്ക് ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദി​വ​സ​ങ്ങ​ളാ​യി മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​തെ കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്.

അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​ക്കെ​തി​രെ ഉ​യ​ര്‍​ന്നു​വ​ന്ന വ​ലി​യ പ്ര​തി​ഷേ​ധം മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും നീ​ക്കം ചെ​യ്യാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല എ​ന്ന​താ​യി​രു​ന്നു. മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത ഭ​ര​ണ സ​മി​തി​ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.