തൂ​വ​ൽ​മ​ല കൗ​തു​ക​ക്കാ​ഴ്ച​യാ​കു​ന്നു
Saturday, April 10, 2021 11:23 PM IST
പു​ന​ലൂ​ർ: അ​ച്ച​ൻ​കോ​വി​ലി​ൽ നി​ന്ന് നോ​ക്കി​യാ​ൽ ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ മ​ല​നി​ര​യാ​ണ് തൂ​വ​ൽ​മ​ല.
കേ​ര​ള​വും ത​മി​ഴ്നാ​ടും അ​തി​രി​ടു​ന്ന ഈ ​മ​ല​നി​ര​ക​ളി​ൽ ഔ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ ക​ല​വ​റ ത​ന്നെ​യാ​ണ്.​ മ​ല​നി​ര​ക​ൾ​ക്ക് പ​ടി​ഞ്ഞാ​റ് അ​ച്ച​ൻ​കോ​വി​ൽ ധ​ർ​മ്മ​ശാ​സ്താ​വും കി​ഴ​ക്ക് തി​രു​മ​ല കോ​വി​ലും (മു​രു​ക ക്ഷേ​ത്രം) സ്ഥി​തി ചെ​യ്യു​ന്നു.​ ഇ​തി​ന്‍റെ അ​ടി​വാ​ര​ങ്ങ​ളി​ൽ ഫ​ല​ഭൂ​യി​ഷ്‌ടങ്ങ​ളാ​യ കൃ​ഷി​യി​ട​ങ്ങ​ളും പു​ൽ​മേ​ടു​ക​ളു​മേ​റെ​യാ​ണ്.

ഇ​തി​ൽ പ്ര​ധാ​ന​മാ​ണ് ആ​ര്യ​ങ്കാ​വ് പി​ന്നി​ട്ടാ​ൽ കാ​ണു​ന്ന കോ​ട്ട​വാ​സ​ൽ. ഇ​വി​ടു​ത്തെ പു​ൽ​മേ​ട് കാ​ണു​വാ​നും വി​ശ്ര​മി​ക്കാ​നും നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സ​വും ഇ​വി​ടെ​യെ​ത്തു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന്‌ 1600 അ​ടി ഉ​യ​ര​ത്തി​ൽ ആ​ണ് ഇ​ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​ച്ച​ൻ​കോ​വി​ലി​ൽ നി​ന്നും 13 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ മാ​ത്ര​മെ ഇ​വി​ടെ​യെ​ത്താ​ൻ ക​ഴി​യൂ. മ​ണ​ലാ​ർ​പ്ര​കൃ​തി സ​മ്പ​ർ​ക്ക കേ​ന്ദ്ര​ത്തി​ൽ നി​ന്ന് 12 ഹെ​യ​ർ പി​ൻ വ​ള​വു​ക​ളി​ലൂ​ടെ അ​ച്ച​ൻ​കോ​വി​ൽ ചു​രം ക​ട​ന്ന് കോ​ട്ട​വാ​സ​ലി​ലെ​ത്തി പു​ൽ​മേ​ട്ടി​ലേ​ക്കു​ള്ള ക​യ​റ്റം ക​യ​റി​യാ​ൽ മ​നം മ​യ​ക്കു​ന്ന ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാം.

ഈ​റ്റ​ക്കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ കാ​ട്ടാ​ന കൂ​ട്ട​ത്തെ​യും ക​ണ്ട് മ​ല ക​യ​റി നെ​റു​ക​യി​ലെ​ത്തി​യാ​ൽ തെ​ക്ക് ഭീ​മാ​കാ​ര​മാ​യ മ​ര​ങ്ങ​ൾ തൊ​ട്ട് ചെ​റു ചൂ​ര​ൽ നാ​മ്പു വ​രെ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ വ​ന​മേ​ഖ​ല​യും കി​ഴ​ക്ക് തി​രു​മ​ല കോ​വി​ൽ, തെ​ങ്കാ​ശി ഗോ​പു​രം എ​ന്നി​വ വി​ദൂ​ര ദൃ​ശ്യ​ങ്ങ​ളാ​ണ്.
തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​വും അ​ച്ച​ൻ​കോ​വി​ൽ, ആ​ര്യ​ങ്കാ​വ്, കു​ള​ത്തൂ​പ്പു​ഴ ശാ​സ്താ ക്ഷേ​ത്ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യവും തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പ​വി​ത്ര​ത സ​മ്മാ​നി​ക്കും. ​ഇ​തി​ന് പു​റ​മെ കു​ള​ത്തൂ​പ്പു​ഴ​യി​ലെ ക​ട്ടി​ള​പ്പാ​റ​യി​ലെ ച​രി​ത്ര​ ഗു​ഹ, ആ​ര്യ​ങ്കാ​വി​ലെ ബോ​ഡി ലോ​ൺ തേ​ക്ക് പ്ലാ​ന്‍റേഷ​ൻ, തെ​ന്മ​ല ഡാം, ​ഇ​ങ്ങ​നെ എ​ണ്ണി​യാ​ൽ ഒ​ടു​ങ്ങാ​ത്ത കാ​ഴ്ച​ക​ൾ ഏ​റെ​യാ​ണ്.

എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ ഇ​വി​ടെ എ​ങ്ങും യാ​തൊ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​റി​ല്ല. ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് 1999-ൽ ​തു​ട​ക്കം കു​റി​ച്ച​ തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം സ​ഞ്ചാ​രി​ക​ൾ കൈ​യ്യൊ​ഴി​ഞ്ഞ നി​ല​യി​ൽ ആ​ണ്.
എ​ന്നാ​ൽ യാ​ന്ത്രി​ക​മ​ല്ലാ​തെ പ്ര​കൃ​തി ത​ന്നെ സൃ​ഷ്ടി​ച്ച നി​ര​വ​ധി കാ​ഴ്ച​ക​ളു​ടെ അ​ത്ഭു​ത ക​ല​വ​റ​യാ​ണ് തൂ​വ​ൽ മ​ല​യും അ​ടി​വാ​ര പ്ര​ദേ​ശ​ങ്ങ​ളും.