കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു; ന​ട​പ​ടി​ക​ളു​മാ​യി അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത്
Saturday, April 10, 2021 11:23 PM IST
അ​ഞ്ച​ല്‍ : ജി​ല്ല​യി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ഞ്ച​ലി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​ത്യേ​ക ക​ര്‍​മപ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി.

ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് കോ​വി​ഡ്‌ ര​ണ്ടാം ത​രം​ഗ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ല്‍ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും കോ​വി​ഡ്‌ വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തും. ഇ​തി​നാ​യി അ​താ​ത് വാ​ര്‍​ഡ്‌ ത​ല​ത്തി​ല്‍ പ്ര​ത്യേ​ക സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കും. വാ​ര്‍​ഡ്‌ മെ​മ്പ​ര്‍​മാ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ക്സി​ന്‍ എ​ടു​ക്കെ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി ബോ​ധ​വ​ല്‍​ക​ര​ണം ന​ട​ത്തും.

ഇ​തി​നോ​ടൊ​പ്പം ത​ന്നെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​വ​ശ്യ​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. കൂ​ടാ​തെ സെ​ക്ട​ര്‍ മ​ജി​സ്ട്രേ​റ്റ്മാ​രു​ടെ പ​രി​ശോ​ധ​ന​ക്ക് പു​റ​മേ പ​ഞ്ചാ​യ​ത്ത് പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ലും പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ ഉ​ണ്ടാ​കും. മാ​സ്ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൈ​ക​ള്‍ ശു​ചീ​ക​രി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മ​ായും പ​രി​ശോ​ധി​ക്കു​ന്നത്.

ആ​ദ്യം താ​ക്കീ​തും പി​ന്നീ​ട് പി​ഴ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​മാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​വു​ക. സം​സ്ഥാ​ന​ത്ത് കോ​വി​ഡ്‌ വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ ജി​ല്ല​യി​ലും പ്ര​ത്യേ​കി​ച്ച് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലും കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി.

പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും വി​ട്ടു​വീ​ഴ്ച വേ​ണ്ട എ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പൊ​തു​വേ ഉ​യ​ര്‍​ന്നു​വ​ന്ന വി​കാ​രം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ബൈ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്.