സ്കൂ‌‌‌​ട്ട​ർ യാ​ത്ര​യ്ക്കി​ക്കി​ടെ മ​ര​ച്ചി​ല്ല വീ​ണ് പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Saturday, April 10, 2021 1:55 AM IST
ചാ​ത്ത​ന്നൂ​ർ: സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യ​വെ പ്ളാ​വി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ചാ​ത്ത​ന്നൂ​ർ ഉ​ളി​യ​നാ​ട് കു​രി​ശു​വി​ള (തേ​മ്പ്ര വി​ള) വീ​ട്ടി​ൽ കെ. ​സാ​ജ​ൻ (53) ആ​ണ് മ​രി​ച്ച​ത്. കൊ​ല്ലം ക്ഷേ​മ​നി​ധി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 26 ന് ​രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ സ്കൂ​ട്ട​റി​ൽ ജോ​ലി​ക്ക് പോ​ക​വേ​യാ​യി​രു​ന്നു അ​പ​ക​ടം.

ചാ​ത്ത​ന്നൂ​ർ വെ​ട്ടി​ക്കു​ന്നു​വി​ള ജം​ഗ്ഷ​ന് സ​മീ​പ​ത്ത് സ്കൂ​ട്ട​റി​ന് മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യി​ൽ ത​ട്ടി സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ നി​ന്ന പ്ളാ​വി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞ് സാ​ജ​ന്‍റെ ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നും നെ​ഞ്ചി​നും സാ​ര​മാ​യി പ​രു​ക്കേ​റ്റ സാ​ജ​നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ചി​കി​ത്സ​യ്ക്ക് ശേ​ഷം വീ​ട്ടി​ലെ​ത്തി​യ സാ​ജ​ന് അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ നി​ല വ​ഷ​ളാ​കു​ക​യും കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് ​ചാ​ത്ത​ന്നൂ​ർ ക്രി​സ്തോ​സ് മ​ർ​ത്തോ​മ്മാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. ഭാ​ര്യ: ബീ​ന. മ​ക​ൻ: സി​ബി​ൻ. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.