നി​ലം നി​ക​ത്ത​ൽ വ്യാ​പ​ക​മാ​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന്
Friday, April 9, 2021 11:53 PM IST
കു​ന്നി​ക്കോ​ട്: മേ​ഖ​ല​യി​ൽ നി​ലം നി​ക​ത്ത​ൽ വ്യാ​പ​ക​മാ​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. നി​ലം നി​ക​ത്തി​യ സ്ഥ​ല​ത്ത് ഭ​ര​ണ​ക​ക്ഷി​യും പ്ര​തി​പ​ക്ഷ​വും അ​ട​ക്കം കൊ​ടി​കു​ത്തി​യെ​ങ്കി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൊ​ടി അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യും ചെ​യ്ത​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​വു​ക​യാ​ണ്. കു​ന്നി​ക്കോ​ട്-​പ​ത്ത​നാ​പു​രം മെ​യി​ൻ റോ​ഡി​ൽ പി​ട​വൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന് വി​ളി​പ്പാ​ട​ക​ലെ നി​ലം നി​ക​ത്തു​ന്ന​ത് പോ​ലും അ​ധി​കാ​രി​ക​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. കു​ന്നി​ക്കോ​ട് -പ​ട്ടാ​ഴി റോ​ഡി​ലും വി​ള​ക്കു​ടി​യി​ലും കു​ന്നി​ടി​ക്ക​ലും നി​ലം​നി​ക​ത്ത​ലും ത​കൃ​തി​യാ​യി ന​ട​ക്കു​മ്പോ​ഴും റ​വ​ന്യൂ, പോ​ലീ​സ് അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ടു​ത്തു

കു​ണ്ട​റ: ത​ദ്ദേ​ശ തെ ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കോ​ൺ​ഗ്ര​സി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ ഇ​ള​മ്പ​ള്ളൂ​ർ ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ അ​ഭി​ലാ​ഷ് കോ​ശി അ ​യൂ​ബ്, ഷെ​റീ​ഫ് എ​ന്നി​വ​രെ കോ​ൺ​ഗ്ര​mി​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പു​ന​ലൂ​ർ മ​ധു അ​റി​യി​ച്ചു.