പുലി വളർത്തുനായയെ കൊന്നു
Friday, April 9, 2021 11:53 PM IST
പ​ത്ത​നാ​പു​രം: പു​ന്ന​ല ക​ട​ശേ​രി​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണം.​വ​നാ​തി​ർ​ത്തി ഗ്രാ​മ​മാ​യ ക​ട​ശേ​രി​യി​ലി​റ​ങ്ങി​യ പു​ലി വ​ള​ർ​ത്തു മൃ​ഗ​ത്തെ കൊ​ന്നു. ക​ട​ശേരി വ​ലി​യ​കാ​വ് അ​ഞ്ജു ഭ​വ​നി​ൽ പ്ര​ദീ​പിന്‍റെ ഒ​ന്ന​ര​വ​യ​സ് പ്രാ​യ​മാ​യ മൂ​രി​ക്കി​ടാ​വി​നെ ആ​ണ് പു​ലി ഭ​ക്ഷ​ണ​ത്തി​നാ​യി വേ​ട്ട​യാ​ടി​യ​ത്.​ ക​ഴി​ഞ്ഞ ദി​വ​സം ക​ന്നു​കാ​ലി​ക​ളെ പ​തി​വ്പോ​ലെ സ​മീ​പ പ്ര​ദേ​ശ​ത്ത് മേ​യാ​ൻ വി​ട്ടി​രു​ന്നു.​
ക​ന്നു​കാ​ലി​ക​ളു​ടെ കൂ​ട്ട​മാ​യ അ​ല​ർ​ച്ച​കേ​ട്ട് എ​ത്തി​യ പ്ര​ദീ​പും നാ​ട്ടു​കാ​രും ക​ണ്ട​ത് മൂ​രി​ക്കി​ടാ​വി​നെ പു​ലി ഭ​ക്ഷ​ണ​ത്തി​നാ​യി ക​ടി​ച്ച് അ​ക്ര​മി​ക്കു​ന്ന​താ​ണ്. നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പു​ലി കി​ടാ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​ട്ടി​ലേ​ക്ക് മ​റ​ഞ്ഞു. നാ​ട്ടു​കാ​ർ അ​ടു​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും കി​ടാ​വി​ന്‍റെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ക​ട​ശ്ശേ​രി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​നു​ള്ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യു​ടെ അ​ക്ര​മ​ണം ന​ട​ന്ന​ത്. കാ​ട്ടു​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് ത​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ജ​ല​വി​ത​ര​ണം മു​ട​ങ്ങും

ച​വ​റ സൗ​ത്ത്: ച​വ​റ തെ​ക്കും​ഭാ​ഗം, തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ല വി​ത​ര​ണ പൈ​പ്പ് ലൈ​നി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് അ​സി.​എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.