സോ​ളാ​ർ പാ​ന​ൽ മോ​ഷ​ണം: സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെന്ന്
Friday, April 9, 2021 11:53 PM IST
പ​ത്ത​നാ​പു​രം: സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​നി​ലെ സോ​ളാ​ർ പാ​ന​ൽ മോ​ഷ​ണം സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.​ സം​സ്ഥാ​ന ഫാ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ മു​ള്ളു​മ​ല പ്ലാ​ന്‍റി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ർ പാ​ന​ലു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​ത്. പ്ലാ​ന്‍റി​ലെ സോ​ളാ​ർ വേ​ലി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സോ​ളാ​ർ പാ​ന​ലും, ബാ​റ്റ​റി​യും,റെ​ഗു​ലേ​റ്റ​റും ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ അ​ഴി​ച്ചെ​ടു​ത്ത നി​ല​യി​ലാ​ണ് മോ​ഷ​ണം പോ​യ​ത്.
ഒ​ന്നി​ല​ധി​കം ആ​ളു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മേ ഇ​ത് അ​ഴി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു.​വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് ഇ​ത് സ്ഥാ​പി​ച്ചി​രു​ന്ന​ത്. സെക്യൂ​രി​റ്റി​യ​ട​ക്കം കാ​വ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ഗൗ​ര​വ​പൂ​ർ​വ്വ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ഫാ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ വ​ർ​ക്കേ​ഴ​സ് ഫെ​ഡ​റേ​ഷ​ൻ സിഐടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​റ​വൂ​ർ എ​ൽ വ​ർ​ഗീ​സും സെ​ക്ര​ട്ട​റി എ​സ് ഷാ​ജി​യും പ​രാ​തി ന​ൽ​കി.