വെ​ട്ടി​ത്തി​ട്ട പ്ര​ദേ​ശ​ത്ത് സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു
Friday, April 9, 2021 11:53 PM IST
പു​ന​ലൂ​ർ : പി​റ​വ​ന്തൂ​ർ വെ​ട്ടി​ത്തി​ട്ട ഭാ​ഗ​ത്ത്‌ സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ കു​റേ കാ​ല​മാ​യി പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ ല​ഹ​രി മാ​ഫി​യാ സം​ഘ​ങ്ങ​ളാ​ണ് ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ വെ​ട്ടി​ത്തി​ട്ട​യ്ക്ക് സ​മീ​പ​ത്തു​ള്ള കു​രി​യോ​ട്ടു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ല​ഹ​രി മാ​ഫി​യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ അ​വ​സ്ഥ​യി​ലാ​ണ്.​
മ​ദ്യ​വും ക​ഞ്ചാ​വും അ​ട​ങ്ങു​ന്ന ല​ഹ​രി വ​സ്തു​ക്ക​ൾ പ്ര​ദേ​ശ​ത്ത് യ​ഥേഷ്ടം എ​ത്തി​ച്ചു ന​ൽ​കു​ന്ന ല​ഹ​രി വി​ൽ​പ്പ​ന സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​വാ​ൻ അ​ധി​കാ​രി​ക​ൾ വേ​ണ്ട ശ്ര​ദ്ധ കൊ​ടു​ക്കു​ന്നി​ല്ല​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.​
ആ​കെ​യു​ള്ള ന​ട​പ​ടി ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പെ​റ്റി കേ​സു​ക​ളി​ൽ അ​വ​സാ​നി​ക്കു​ക​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പ്ര​ദേ​ശ​ത്തെ ഒ​രാ​ളു​ടെ വ​ള​ർ​ത്തു പോ​ത്തി​നെ രാ​ത്രി​യു​ടെ മ​റ​വി​ൽ ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട സാ​മൂ​ഹി​ക വി​രു​ദ്ധ​ർ കൃ​ഷി​യി​ട​ത്തി​ൽ വ​ച്ച് ക​ശാ​പ്പ് ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​റെ പേ​രെ പോലീ​സ് പി​ടി​കൂ​ടി​യി​രു​ന്നെ​ങ്കി​ലും നാ​ട്ടി​ലെ ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് ഉ​ട​മ​സ്ഥ​ന് ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി​ക്കൊ​ടു​ത്തു കേ​സ് ഒ​തു​ക്കി. സാ​ധാ​ര​ണ​കാ​ർ​ക്ക് സ്വൈ​ര്യ​ജീ​വി​തം ദു​സ​ഹ​മാ​കു​ന്ന ല​ഹ​രി​മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.