കൂ​ട്ടി​യും കി​ഴി​ച്ചും മു​ന്ന​ണി​ക​ൾ;​ തി​ര​ക്കൊ​ഴി​യാ​തെ സ്ഥാ​നാ​ർ​ഥി​ക​ൾ
Friday, April 9, 2021 11:53 PM IST
പ​ത്ത​നാ​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ത​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​യേ​ക്കാ​വു​ന്ന വോ​ട്ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണ് ഇ​ട​തു,വ​ല​തു മു​ന്ന​ണി​ക​ൾ. പോ​ളിം​ഗ് ശ​ത​മാ​നം 72.05 ആ​യി മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞ​തും ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യ​ട്ടു​ണ്ട്.​ ത​പാ​ൽ വോ​ട്ടു​ക​ൾ കൂ​ടി​യാ​കു​മ്പോ​ൾ 73ശ​ത​മാ​ന​ത്തി​ലേ​ക്ക് എ​ത്തു​മെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലേ​ക്കെ​ത്താ​ൻ വി​ദൂ​ര​സാ​ധ്യ​ത​മാ​ത്ര​മാ​ണു​ള്ള​ത്.
പ​ത്ത​നാ​പു​രം നി​ല​നി​ര്‍​ത്തു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ട​തു​ക്യാ​മ്പ്. എ​ന്നാ​ല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​യും, ഇ​ട​തു​മു​ന്ന​ണി​യി​ലെ അ​ടി​യൊ​ഴു​ക്കു​ക​ളും യു​ഡി​എ​ഫ് ക്യാ​മ്പി​ന് പ്ര​തീ​ക്ഷ​യേ​കു​ന്നു. അ​തേ സ​മ​യം മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​യി​ലൂ​ടെ ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത വി​ധം പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക്ക് ഒ​പ്പ​മെ​ത്താ​ന്‍ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞെ​ന്ന് എ​ൻ ഡി എ ക്യാ​മ്പും പ​റ​യു​ന്നു.​ എ​ന്‍​ഡി​എ​യു​ടെ വോ​ട്ടു​ക​ള്‍ വ​ര്‍​ധി​ച്ചാ​ല്‍ അ​ത് ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കും.​
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 24562വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യ ഗ​ണേ​ഷ്കു​മാ​ർ വി​ജ​യി​ച്ച​ത്.​ ഇ​ത്ത​വ​ണ എ​ൽഡി​എ​ഫി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​മ​ത​സ്ഥാ​നാ​ർ​ഥി പ്ര​ശ്ന​ങ്ങ​ളു​മെ​ല്ലാം സി​പിഐ​യും കേ​ര​ളാ കോ​ൺ​ഗ്ര​സ് ബി​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടി​യി​രു​ന്നു.​
ഇ​ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മോ​യെ​ന്നും ക​ണ്ട​റി​യേ​ണ്ട വ​സ്തു​ത​യാ​ണ്.​ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച് രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ന്ന​തും ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് മു​ന്നേ​റാ​നാ​യ​ത് ത​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ യു ​ഡി എ​ഫി​നു​മു​ണ്ട്.​
കോ​വി​ഡ് ബാ​ധി​ത​നാ​യ എ​ൻഡി​എ സ്ഥാ​നാ​ർ​ഥി ജി​തി​ൻ​ദേ​വ് ഒ​ഴി​കെ എ​ൽഡി​എ​ഫ്, യ ു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ക​ല്യാ​ണ, മ​ര​ണ​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചും മു​ന്ന​ണി​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തും മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യു​ണ്ട്.