കോ​വി​ഡ് പ്ര​തി​രോ​ധം: ബൂ​ത്തു​ത​ല ക​മ്മി​റ്റി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണമെന്ന് ജി​ല്ലാ ക​ള​ക്ട​ര്‍
Friday, April 9, 2021 11:51 PM IST
കൊല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ബൂ​ത്തു​ത​ല ക​മ്മി​റ്റി​ക​ള്‍ അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് താ​ഴെ​ത​ട്ടി​ല്‍ നേ​തൃ​ത്വം ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു.
ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യോ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി ക​ക്ഷി​ക​ളോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ സ​ഹ​ക​ര​ണം അ​ഭ്യ​ര്‍​ഥി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​മെ​ന്നു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് വി​വി​ധ പാ​ര്‍​ട്ടി​ക​ളു​ടെ ബൂ​ത്തു​ത​ല ക​മ്മി​റ്റി​ക​ളെ ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ള്‍ തോ​റും ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യും ആ​രോ​ഗ്യ​വ​കു​പ്പും ല​ക്ഷ്യ​മി​ടു​ന്ന​ത്.
സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രാ​യു​ള്ള 10 പേ​രെ​യെ​ങ്കി​ലും ബൂ​ത്തു​ത​ല ക​മ്മി​റ്റി​ക​ളി​ല്‍ നി​ന്നും ഉ​ള്‍​പ്പെ​ടു​ത്തി അ​ത​ത് വാ​ര്‍​ഡ്, പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തണ​മെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ട് എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും സ​ഹ​ക​ര​ണം അ​റി​യി​ച്ചു. ബൂ​ത്തു​ത​ല പ്ര​തി​നി​ധി​ക​ളെ കൂ​ടാ​തെ ക്ല​ബ്ബു​ക​ളെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ നി​ര്‍​ദ്ദേ​ശി​ച്ചു.
സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​രു ദി​വ​സം ചു​രു​ങ്ങി​യ​ത് ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഉ​ദേ്യാ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രോ​ടൊ​പ്പം സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്ക​ണം. 3213 ബൂ​ത്തു​ക​ളി​ലാ​യി എ​ല്ലാ മു​ന്ന​ണി​ക​ളും 10 പേ​രെ വീ​തം സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​യോ​ഗി​ച്ചാ​ല്‍ ഒ​രു​ല​ക്ഷ​ത്തി​ല്‍ കു​റ​യാ​ത്ത പ്ര​വ​ര്‍​ത്ത​ക​രെ സേ​വ​ന​ത്തി​ന് ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യും. കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം ഒ​രു വ​ലി​യ സ​ന്ദേ​ശ​വും ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​മാ​യി മാ​റു​ക​യും ചെ​യ്യുമെന്ന് ക​ള​ക്ട​ര്‍ വി​ശ​ദീ​ക​രി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വ് ജി​ല്ല​യി​ല്‍ രൂ​ക്ഷ​മാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് താ​ഴെ​ത്ത​ട്ടി​ലു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കും. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ​ല്ലാം കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ത്തും.
കൂ​ടു​ത​ല്‍ സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​വ​ശ്യ സേ​വ​ന മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​യ എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാം. ദി​വ​സം 20,000 വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ല്ലാ പ്രാ​ഥ​മി​ക-​സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​ക​ളി​ലും, ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ലും വാ​ക്‌​സി​നേ​ഷ​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
12 ന് ​കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി, പാ​ല​ത്ത​റ, ഓ​ച്ചി​റ, നി​ല​മേ​ല്‍, കു​ള​ത്തൂ​പ്പു​ഴ, തൃ​ക്ക​ട​വൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും 13 ന് ​നെ​ടു​മ​ണ്‍​കാ​വ്, വെ​ളി​ന​ല്ലൂ​ര്‍, കു​ള​ക്ക​ട, പ​ത്ത​നാ​പു​രം, ക​ല​യ്‌​ക്കോ​ട്, മൈ​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും 14 ന് ​അ​ഞ്ച​ല്‍, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, പാ​ല​ത്ത​റ, ഓ​ച്ചി​റ, കു​ള​ക്ക​ട, നി​ല​മേ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും 15 ന് ​കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി, കു​ള​ത്തൂ​പ്പു​ഴ, തൃ​ക്ക​ട​വൂ​ര്‍, നെ​ടു​മ​ണ്‍​കാ​വ്, വെ​ളി​ന​ല്ലൂ​ര്‍, പ​ത്ത​നാ​പു​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും 16ന് ​ച​വ​റ (​രാ​വി​ലെ 10 ന്) ​തെ​ക്കും​ഭാ​ഗം (​ഉ​ച്ച​യ്ക്ക് 1.30 ന്), ​ക​ല​യ്‌​ക്കോ​ട്, മൈ​നാ​ഗ​പ്പ​ള്ളി, അ​ഞ്ച​ല്‍, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, പാ​ല​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലും 17 ന് ​ഓ​ച്ചി​റ, നി​ല​മേ​ല്‍, കു​ള​ക്ക​ട, കു​ള​ത്തൂ​പ്പു​ഴ, തൃ​ക്ക​ട​വൂ​ര്‍, നെ​ടു​മ​ണ്‍​കാ​വ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബ് വ​ഴി സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും.
ബി​ന്ദു കൃ​ഷ്ണ, എ​ക്‌​സ്. ഏ​ണ​സ്റ്റ്, കു​രീ​പ്പു​ഴ മോ​ഹ​ന​ന്‍, കെ.​പി പ്ര​കാ​ശ്, നു​ജു​മു​ദ്ദീ​ന്‍ അ​ഹ​മ്മ​ദ്, താ​മ​ര​ക്കു​ളം സ​ലീം, ന​യാ​സ് മു​ഹ​മ്മ​ദ്, ക​രി​ക്കോ​ട് ജ​മീ​ര്‍ ലാ​ല്‍, കെ. ​ര​ത്‌​ന​കു​മാ​ര്‍, മ​നോ​ഹ​ര​ന്‍ ശ്രീ​നാ​ഥ്, ജി​ത്ത് ദി​ലീ​ഷ്, ബി​ജു വി​ജ​യ​ന്‍, എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍ ശ്രീ​ല​ത, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ആ​ര്‍. സ​ന്ധ്യ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്.​ഷാ​ജി ബോ​ണ്‍​സ്‌​ലെ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.